ഡെൽറ്റ- ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്

ഡെൽറ്റ- ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്
Jan 10, 2022 09:50 PM | By Vyshnavy Rajan

കൊവിഡ് 19ന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. 25 പേരിലാണ് പുതിയ വകഭേദമായ 'ഡെൽറ്റക്രോൺ' സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലിയോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിൽ ഒമിക്രോണും ഡെൽറ്റയും നിലനിൽക്കുന്നു. ഇവ രണ്ടും കൂടിച്ചേർന്നതാണ് ഈ പുതിയ വകഭേദമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വകഭേദത്തി​ന്റെ തീവ്രതയും വ്യാപന​ശേഷിയും തിരിച്ചറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ​ഡെൽറ്റ ജീനോമിനുള്ളിൽ ഒമിക്രോണി​ന്റെ ജനറ്റിക് സിഗ്നേച്ചറുകൾ ക​ണ്ടെത്തിയതിനാലാണ് ഡെൽറ്റക്രോൺ എന്ന പേരു നൽകിയതെന്നും ലിയോൺഡിയോസ് പറഞ്ഞു.

അതേസമയം ഡെൽറ്റക്രോൺ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കൂടുതൽ പഠനങ്ങൾക്കായി ഡെൽറ്റാക്രോണിന്റെ സാമ്പിളുകൾ ജർമ്മനിയിലേക്ക് അയച്ചിരിക്കുകയാണ്. 'ഡെൽറ്റാക്രോൺ' ഒരു പുതിയ വകഭേദമല്ലെന്ന് ചില വൈറോളജിസ്റ്റുകൾ പറഞ്ഞു.

It is reported that a new variant of Covid has been discovered by combining the Delta-Omicron variants

Next TV

Related Stories
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
#health |പെരുന്നാളിന് ബിരിയാണി കഴിച്ച് മത്തടിച്ചോ ? ദഹനം എളുപ്പമാകാന്‍ ഒരു വെറൈറ്റി ലൈം

Apr 10, 2024 02:02 PM

#health |പെരുന്നാളിന് ബിരിയാണി കഴിച്ച് മത്തടിച്ചോ ? ദഹനം എളുപ്പമാകാന്‍ ഒരു വെറൈറ്റി ലൈം

ചെറുനാരങ്ങാനീര് എടുത്തു മിക്‌സിയുടെ ജാറില്‍ ഒഴിച്ച് അതില്‍ വെള്ളം പഞ്ചസാര എന്നിവ ചേര്‍ത്ത്...

Read More >>
#health | ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

Apr 9, 2024 09:49 AM

#health | ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനക്കേട് തടയുകയും...

Read More >>
#health |മലബന്ധ പ്രശ്നം അകറ്റുന്നതിന് കുടിക്കാം അഞ്ച് തരം ജ്യൂസുകൾ

Apr 7, 2024 05:14 PM

#health |മലബന്ധ പ്രശ്നം അകറ്റുന്നതിന് കുടിക്കാം അഞ്ച് തരം ജ്യൂസുകൾ

ചിലപ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. മലബന്ധ പ്രശ്നം അകറ്റുന്നതിന് ശീലമാക്കാം ഈ...

Read More >>
Top Stories