ഹാർദ്ദിക് പാണ്ഡ്യ അഹ്മദാബാദ് ഫ്രാഞ്ചൈസി ക്യപ്റ്റനായേക്കുമെന്ന് സൂചന

ഹാർദ്ദിക് പാണ്ഡ്യ അഹ്മദാബാദ് ഫ്രാഞ്ചൈസി ക്യപ്റ്റനായേക്കുമെന്ന് സൂചന
Jan 10, 2022 08:07 PM | By Vyshnavy Rajan

രുന്ന ഐപിഎൽ സീസണിൽ ഹാർദ്ദിക് പാണ്ഡ്യ അഹ്മദാബാദ് ഫ്രാഞ്ചൈസിക്കായി കളിച്ചേക്കുമെന്ന് സൂചന. സീസണിൽ പുതുതായി രൂപീകരിക്കപ്പെട്ട രണ്ട് ഫ്രാഞ്ചൈസികളിൽ ഒന്നായ അഹ്മദാബാദ് ഇന്ത്യൻ ഓൾറൗണ്ടറെ ടീമിലെത്തിച്ചു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ട് കൃത്യമാണെങ്കിൽ മുംബൈ ഇന്ത്യൻസിൽ കരിയർ തുടങ്ങിയ ഹാർദ്ദിക് നീണ്ട 6 വർഷങ്ങൾക്കു ശേഷമാവും ടീം മാറുക. സീസണിലെ മെഗാ ലേലത്തിനു മുന്നോടിയായി താരത്തെ മുംബൈ റിലീസ് ചെയ്തിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ ശ്രീനിവാസ് റാവു ആണ് ഇക്കാര്യം അറിയിച്ചത്.

ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കുന്ന അവർ റാഷിദ് ഖാനെയും ടീമിലെത്തിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹാർദ്ദിക്കിനെ ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടുകയാണ്. ടി-20 ലോകകപ്പിലും കഴിഞ്ഞ ഐപിഎൽ സീസണിലുമൊന്നും താരം പന്തെറിഞ്ഞിരുന്നില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്.

കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി. വരുന്ന സീസണിൽ 2 പുതിയ ടീമുകൾ ഉൾപ്പെടെ ആകെ 10 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക.

അതുകൊണ്ട് തന്നെ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിലും മത്സരങ്ങളുടെ എണ്ണത്തിലുമൊക്കെ വ്യത്യാസമുണ്ടാവും. അതുകൊണ്ട് തന്നെ ഒരു നഗരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് സുരക്ഷിതമെന്ന് ബിസിസിഐ കരുതുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് രഞ്ജി ട്രോഫി അടക്കമുള്ള ടൂർണമെൻ്റുകൾ മാറ്റിവച്ചിരുന്നു.

അതും ഈ തീരുമാനത്തെ സ്വാധീനിച്ചു. മുംബൈയിലെ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടക്കുക. മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ വച്ചാവും ലേലം നടക്കുക. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല.

Indications are that Hardik Pandya may be the captain of the Ahmedabad franchise

Next TV

Related Stories
ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി

Jan 18, 2022 09:36 PM

ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി

ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി....

Read More >>
  ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്; ജസ്പ്രീത് ബുമ്ര

Jan 17, 2022 07:47 PM

ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്; ജസ്പ്രീത് ബുമ്ര

ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് തുറന്നു പറയുകയാണ്...

Read More >>
ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി

Jan 15, 2022 08:44 PM

ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു...

Read More >>
പൂജാരയുടെയും രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് കോലി

Jan 15, 2022 03:46 PM

പൂജാരയുടെയും രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് കോലി

ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇക്കാര്യത്തെപ്പറ്റി സെലക്ടർമാരോട്...

Read More >>
യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ

Jan 14, 2022 11:13 PM

യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ

യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു...

Read More >>
കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

Jan 13, 2022 05:40 PM

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന്...

Read More >>
Top Stories