ലൈംഗികബന്ധത്തിനു ശേഷം കിടക്കയില്‍ വിരിച്ച ബെഡ് ഷീറ്റ് മാറ്റാറുണ്ടോ..? എന്നാല്‍ ഇത് ചെയ്യാന്‍ മിക്കവര്‍ക്കും മടിയാണ്. എന്നാല്‍ കേട്ടോളൂ, സെക്സിന് ശേഷം കിടക്കവിരികള്‍ മാറ്റാന്‍ മടിക്കേണ്ട. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് കിടക്കവിരി അടിക്കടി മാറ്റാന്‍ വലിയ മടിയാണ് എന്നതാണ് വാസ്തവം എങ്കിലും.
അടുത്തിടെ നടത്തിയൊരു പഠനത്തില്‍ നല്ലൊരു ശതമാനം ആളുകളും കിടക്കവിരി മാറ്റുന്നത് 10 മുതല്‍ 20 വരെ ദിവസം ആകുമ്ബോള്‍ ആണെന്നു കണ്ടെത്തിയിരുന്നു. ഇതൊട്ടും നന്നല്ല. ആക്ടീവ് സെക്സ് ലൈഫ് ഉള്ളവര്‍ തങ്ങളുടെ കിടക്കവിരി അടുത്ത ദിവസം തന്നെ മാറ്റുന്നതാണ് നല്ലത്.
ഇനി സെക്സ് ഇല്ലെങ്കില്‍ പോലും ആഴ്ചയില്‍ ഒരിക്കല്‍ കിടക്കവിരി മാറ്റണം. നമ്മുടെ ശരീരത്തിലെ ഡെഡ് സെല്ലുകള്‍, സ്രവങ്ങള്‍ എന്നിവ കിടക്കയില്‍ വീഴുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റ് അണുബാധകള്‍ ഉണ്ടാകാതിരിക്കാന്‍ കിടക്കവിരി അടിക്കടി മാറ്റണം.
സ്ഥിരമായി സെക്സില്‍ ഏര്‍പ്പെട്ടിട്ടും കിടക്കവിരി മാറ്റിയില്ലെങ്കില്‍ ചിലപ്പോള്‍ ലൈംഗികരോഗങ്ങള്‍ വരെ ഉണ്ടാകാം. 'Trichomoniasis' എന്നത് ഇങ്ങനെ പിടിപെടുന്ന ഒരു രോഗമാണ്. അതുകൊണ്ട് കിടക്കവിരി മാറ്റുന്നതില്‍ മടി വേണ്ട.
Does the bed sheet change after sex ...? If not here's a new product just for you!