തൃശൂർ ജില്ലയിൽ 2 യുവാക്കൾ കടലിൽ മരിച്ചു; 2 പേരെ കാണാതായി

Loading...

തൃശൂർ : ജില്ലയിൽ രണ്ടിടത്തായി 2 യുവാക്കൾ കടലിൽ മരിച്ചു.

ചാവക്കാട് ബ്ലാങ്ങാടും തളിക്കുളം തമ്പാൻകടവിലുമാണ് അപകടം.

ബ്ലാങ്ങാട് സുഹൃത്തുക്കളായ 5 പേരാണ് തിരയിൽപ്പെട്ടത്. ഇതിൽ 2 പേരെ കണ്ടെത്താനായില്ല.

2 പേർ  രക്ഷപ്പെട്ടു. ഇരട്ടപ്പുഴ കുമാരൻപ്പടി ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജാണ് (വിഷ്ണു–19) ബ്ലാങ്ങാട് മരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

വാടാനപ്പള്ളി സൗത്ത് ജുമാ മസ്ജിദിനു വടക്ക് വലിയകത്ത് വീട്ടിൽ മുജീബിന്റെ  മകൻ അബ്ദുൽ ബാസിത്താണ് (17) തളിക്കുളത്ത് മരിച്ചത്.

ബ്ലാങ്ങാട് തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ എടുക്കാനിറങ്ങിയപ്പോഴാണ് സംഘം അപകടത്തിൽപ്പെട്ടത്.

ഇരട്ടപ്പുഴ സ്വദേശികളായ വലിയകത്ത് ജനാർദനന്റെ മകൻ ജിഷ്ണു(23), കരിമ്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗന്നാഥ്(20) എന്നിവരെ കണ്ടെത്താനായില്ല.

ഒപ്പം തിരയിൽപ്പെട്ട ഇരട്ടപ്പുഴ ആലിപ്പരി മോഹനന്റെ മകൻ സരിനെ (ചിക്കു–20) മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു.

ഇരട്ടപ്പുഴ ചക്കര ബാലകൃഷ്ണന്റെ മകൻ കണ്ണൻ(20) നീന്തിക്കയറി. രാവിലെ 8.45 നാണ് സംഭവം. കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം