യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കേഷന് കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കേഷന് കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ
Jan 9, 2022 05:23 PM | By Anjana Shaji

കോവിഡ് രോഗബാധ (Covid 19) വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം (Work from Home) ഇനിയും നീണ്ട് പോകാൻ തന്നെയാണ് സാധ്യത. വർക്ക് ഫ്രം ഹോമിനൊപ്പം തന്നെ പ്രചാരത്തിൽ വന്ന ഒന്നാണ് വർക്കേഷനും (Workation). യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടപെടുന്ന ഒരു കാര്യം. ജോലിയും ചെയ്യാം ഇഷ്ടപ്പെടുന്നിടങ്ങളിലേക്ക് യാത്രയും ചെയ്യാം. മിക്കപ്പോഴും ദൂര യാത്രകൾക്ക് സൗകര്യമില്ലാത്തവർക് ഇതിന് കഴിയാതെ വരാറുണ്ട്.

ഇതിന് പ്രധാന കാരണം വർക്ക് ഫ്രം ഹോം പ്രധാനമായും സൗകര്യങ്ങൾ ഉള്ളത് മറ്റ് സംസ്ഥാനങ്ങളിൽ ആണെന്നുള്ള തോന്നലാണ്. എന്നാൽ അധികം പ്രചാരം നേടിയില്ലെങ്കിലും കേരളത്തിലും വർക്കേഷന് പറ്റിയ നിരവധി സ്ഥലങ്ങൾ ഉണ്ട്. കൂടാതെ കുറഞ്ഞ ചിലവിൽ താമസിക്കാൻ സാധിക്കുന്ന ബാക്ക്പാക്കർ ഹോസ്റ്റലുകളും.

വർക്കല

കേരളത്തിൽ ഗോവയുടെ പ്രതീതി നൽകുന്ന സ്ഥലമാണ്. ശാന്ത സുന്ദരമായ കടൽ തീരങ്ങൾ തന്നെയാണ് ഇവിടത്തെ പ്രത്യേകത. എന്നാൽ ഇവിടെ ഒരു ദിവസം റൂമെടുത്ത് താമസിക്കണമെങ്കിൽ കുറഞ്ഞത് 1000 രൂപയെങ്കിലും വേണം. അതിനാൽ തന്നെ ആരും ഇവിടെ വർക്കഷന് തെരഞ്ഞെടുക്കാറില്ല. എന്നാൽ ഇവിടെ ഹോസ്റ്റലുകൾ ലഭ്യമാണ്. ഒരു ദിവസം 299 രൂപ വാടക മുതലുള്ള റൂമുകൾ നിങ്ങൾക്ക് ലഭിക്കും.

മൂന്നാർ

ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. അല്ലെങ്കിൽ തന്നെ ആ മഞ്ഞണിഞ്ഞ മലയോരങ്ങളെ ആർക്കാണ് ഇഷ്ടപ്പെടാത്തത്. എന്നാൽ ഇവിടെ ഒരു മുറിയെടുത്ത ഒരു മാസം താമസിച്ച് ജോലി ചെയ്യണമെങ്കിൽ കുറഞ്ഞത് 30000 രൂപയെങ്കിലും ചിലവാകും. എന്നാൽ ഇപ്പോൾ ഇത് ഹോസ്റ്റലുകളുടെയും കേന്ദ്രമാണ്. ഗോസ്റ്റോപ്‌സും, സോസ്റ്റലും ഒക്കെ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം 300 രൂപ മുതൽ വാടകയിൽ നിങ്ങൾക്ക് ഹോസ്റ്റലിൽ താമസിക്കാം.

വയനാട്

പച്ചപ്പ് നിറഞ്ഞ കാടുകൾക്ക് നടുവിൽ, പുഴയുടെ കളകളാരാവവും, പക്ഷികളുടെ ശബ്‌ദവും ഒക്കെയായി നിങ്ങൾക്ക് നിങ്ങളുടെ ജോലി ചെയ്യാം. എന്നാൽ വയനാട്ടിൽ ഹോസ്റ്റലുകളെക്കാൾ പ്രചാരം നേടുന്നത് ടെന്റുകളാണ്. മറ്റ് പ്രദേശങ്ങളെക്കാൾ ഇവിടെ വാടക ലേശം കൂടുതലാണ്. ഒരു ദിവസം 360 രൂപ മുതൽ വാടക നൽകി നിങ്ങൾക്ക് വയനാട്ടിൽ ടെന്റിൽ താമസിക്കാം. എന്നാൽ ഹോസ്റ്റലുകളുടെ വാടക ആരംഭിക്കുന്നത് 400 രൂപയിലാണ്.

ആലപ്പുഴ

നിങ്ങൾക്ക് കാടും മലയും ഒന്നും ഇഷ്ടമല്ല, പക്ഷെ കേരളത്തിന് പുറത്ത് വർക്കേഷന് പോകാനും സാധ്യമല്ലെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ വർക്കേഷനായി ആലപ്പുഴ തെരഞ്ഞെടുക്കാം. ഇവിടെ മറ്റ് പ്രദേശങ്ങളെക്കാൾ വാടക വളരെ കുറവാണ്. മാത്രമല്ല ഇവിടേക്കുള്ള യാത്രയും വളരെയെളുപ്പമാണ്. ഇവിടെ ഒരു ദിവസം 250 രൂപ വാടക മുതലുള്ള ഹോസ്റ്റലുകൾ ഉണ്ട്.

For those who like to travel, there are plenty of places to work in Kerala

Next TV

Related Stories
ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

Sep 16, 2022 05:42 PM

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്...

Read More >>
ഗോവയിലെ ഈ  സ്വർഗം കണ്ടിട്ടുണ്ടോ?

Aug 29, 2022 04:25 PM

ഗോവയിലെ ഈ സ്വർഗം കണ്ടിട്ടുണ്ടോ?

ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി...

Read More >>
സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

Aug 26, 2022 04:22 PM

സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ...

Read More >>
മഴയും മഞ്ഞും തണുപ്പും  ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

Aug 5, 2022 03:40 PM

മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും...

Read More >>
ഊട്ടി, സഞ്ചാരികളുടെ പറുദീസ...

Jul 29, 2022 04:43 PM

ഊട്ടി, സഞ്ചാരികളുടെ പറുദീസ...

നീലഗിരി കുന്നുകളുടെ കാഴ്ച്ചയും മേഘങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നതും കോടമഞ്ഞും തണുപ്പുമൊക്കെ ചേരുമ്പോള്‍ സഞ്ചാരികള്‍ക്ക് ഊട്ടി...

Read More >>
ഗവിയിലേക്കാണോ?  കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

Jul 28, 2022 03:10 PM

ഗവിയിലേക്കാണോ? കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍...

Read More >>
Top Stories