കണ്ണൂരിലെ വാഹനാപകടം; ബൈക്കില്‍ നിന്ന് വീണ യുവാക്കളുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങി

കണ്ണൂരിലെ വാഹനാപകടം; ബൈക്കില്‍ നിന്ന് വീണ യുവാക്കളുടെ ദേഹത്ത് കാര്‍  കയറി ഇറങ്ങി
Advertisement
Jan 9, 2022 12:31 PM | By Vyshnavy Rajan

കണ്ണൂര്‍ : കിളിയന്തറയില്‍ വാഹനാപകടത്തില്‍ ബൈക്കില്‍ നിന്ന് വീണ യുവാക്കളുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങി. കിളിയന്തറ ചെക്ക്‌പോസ്റ്റിന് സമീപം ബൈക്കില്‍ നിന്ന് വീണ അനീഷ് (28), അസീസ് (40) എന്നിവരെയാണ് അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.

തൊട്ടു പിന്നാലെ എത്തിയ മറ്റൊരു കാര്‍ യുവാക്കളുടെ ദേഹത്ത് കയറി ഇറങ്ങി. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഇരിട്ടി കൂട്ടുപുഴ റോഡില്‍ അപകടമുണ്ടായത്. കിളിയന്തറ ഭാഗത്ത് ബൈക്കില്‍ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു.

എണീറ്റ് നില്‍ക്കാനാകാതെ റോഡില്‍ തന്നെ ഇരുന്ന ഇരുവരെയും അമിത വേഗതയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. റോഡില്‍ കിടന്ന യുവാക്കളുടെ മേല്‍ തൊട്ടുപിന്നാലെ എത്തിയ കാറും കയറി ഇറങ്ങുകയായിരുന്നു. അനീഷ് കിളിയന്തറ സ്വദേശിയാണ്.

വളപ്പാറ സ്വദേശിയാണ് അസീസ്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടാമത്തെ കാര്‍ സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയില്‍ എടുത്തു.

Car accident in Kannur; The car got into the body of the youth who fell off the bike

Next TV

Related Stories
പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

May 19, 2022 11:07 PM

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച...

Read More >>
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 19, 2022 07:29 PM

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി...

Read More >>
പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

May 19, 2022 07:16 PM

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ്...

Read More >>
പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

May 19, 2022 06:00 PM

പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

പ്ലാച്ചിമട സമര നായിക കന്നിയമ്മ...

Read More >>
 പൊലീസുകാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ

May 19, 2022 05:43 PM

പൊലീസുകാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ

പൊലീസുകാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം, രണ്ട് നാട്ടുകാർ...

Read More >>
അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം; പ്രവാസി അറസ്റ്റിൽ

May 19, 2022 05:23 PM

അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം; പ്രവാസി അറസ്റ്റിൽ

അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാ‍ര്‌‍ത്ഥിയോട് അശ്ലീല സംഭാഷണം, പ്രവാസി അറസ്റ്റിൽ...

Read More >>
Top Stories