കണ്ണൂര്‍ : കണ്ണൂരില്‍ ബൈക്കും കാറും കൂട്ടി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കിളിയന്തറ ചെക്പോസ്റ്റിനുസമീപമാണ് അപകടമുണ്ടായത്.
കിളിയന്തറ സ്വദേശികളായ തൈക്കാട്ടില്‍ അനീഷ് (28), തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്കുമാറ്റി. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
Bike and car collide in Kannur; Two deaths