കൊവിഡ് ബാധിച്ചവരെ ഒമിക്രോണ്‍ ബാധിക്കാന്‍ അഞ്ച് മടങ്ങ് വരെ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന

കൊവിഡ് ബാധിച്ചവരെ ഒമിക്രോണ്‍ ബാധിക്കാന്‍ അഞ്ച് മടങ്ങ് വരെ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന
Jan 8, 2022 10:36 PM | By Vyshnavy Rajan

രിക്കല്‍ കൊവിഡ് ബാധിച്ചവർക്ക് ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് ബാധയ്ക്ക് ശേഷം ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമിക്രോണ്‍ വകഭേദം.

ഇതിനാലാണ് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുന്നതെന്നും ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്‍റി പി. ക്ലൂഗെ പറഞ്ഞു. അതിനാല്‍ കൊവിഡ് വന്നവരും ജാഗ്രത പാലിക്കണം. വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ നിസാരനല്ലെന്ന് ലോകാരോഗ്യ സംഘടന മേധാവിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ട്.

ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. അതിനിടെ രാജ്യത്തെ കൊവിഡ് കേസുകളും കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഒന്നര ലക്ഷത്തിനടുത്താണ് പ്രതിദിന കൊവിഡ് കോസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്‍റെ വര്‍ധനയാണിത്. മരണസംഖ്യയും ഉയരുകയാണ്.

The World Health Organization (WHO) estimates that people with Covid are five times more likely to be infected with Omicron

Next TV

Related Stories
#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

Mar 25, 2024 04:03 PM

#health | ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ...

പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട് വെള്ളം സഹായകമാണ്....

Read More >>
 #breakfast  | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

Mar 25, 2024 08:53 AM

#breakfast | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ...

Read More >>
#amla  |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

Mar 23, 2024 03:55 PM

#amla |ദിവസവും ഒരു നെല്ലിക്കയായാലോ ...? നെല്ലിക്കയുടെ ഗുണങ്ങളെപറ്റിയറിയാം

നെല്ലിക്ക പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ദഹനവ്യവസ്ഥയ്ക്ക്ക് ഗുണം ചെയ്യുകയും മലബന്ധം തടയുകയും...

Read More >>
#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

Mar 23, 2024 01:22 PM

#watermelon| തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല, കാരണം ...

തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്മൂത്തിയിലോ മിൽക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ...

Read More >>
#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

Mar 20, 2024 10:21 AM

#health | ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്....

Read More >>
#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

Mar 17, 2024 08:56 PM

#health | പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

ചായയ്‌ക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും...

Read More >>
Top Stories