വയനാട്ടിൽ നേപ്പാൾ സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

വയനാട്ടിൽ നേപ്പാൾ സ്വദേശിനിയായ യുവതി മരിച്ച നിലയിൽ
Jan 8, 2022 12:12 PM | By Vyshnavy Rajan

വയനാട് : വയനാട്ടിൽ നേപ്പാൾ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ്  സൂചന. മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റിൽ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽ അടിയേറ്റ മുറിവുണ്ടെന്ന് പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് സാലിവാൻ ജാഗിരിയെ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. സാലിവാനും ബിമലയും കുട്ടിയുമാണ് മുറിയിലുണ്ടായിരുന്നത്.

രാവിലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പുറത്തേക്ക് പോകാൻ നോക്കിയ സാലിവാനെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് ഷെഡ് പരിശോധിച്ചപ്പോഴാണ് ബിമല മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ഭര്‍ത്താവ് സാലിവാൻ ജാഗിരിയെ ചോദ്യം ചെയ്ത് വരികയാണ്.

Woman from Nepal found dead in Wayanad

Next TV

Related Stories
#mmukesh  | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു -  എം മുകേഷ്

Apr 25, 2024 04:53 PM

#mmukesh | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു - എം മുകേഷ്

കഴിഞ്ഞ 41 കൊല്ലം ഞാൻ ചെയ്ത പ്രവർത്തികൾ നാട്ടുകാർ മനസിലാക്കി നാട്ടുകാർ തിരിച്ചറിഞ്ഞു....

Read More >>
#KKShailaja |'ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു'; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

Apr 25, 2024 04:47 PM

#KKShailaja |'ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു'; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

എല്ലായിടത്തും വമ്പിച്ച ജനക്കൂട്ടം സ്ഥാനാർത്ഥിയെ കാണാൻ എത്തിച്ചേരുന്നു....

Read More >>
#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍

Apr 25, 2024 04:28 PM

#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍

പറയേണ്ട കാര്യങ്ങള്‍ പലതും പറഞ്ഞാല്‍ അദ്ദേഹത്തിനു വഴി നടക്കാന്‍ പോലും...

Read More >>
#rain |ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

Apr 25, 2024 03:53 PM

#rain |ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

2024 ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു വകുപ്പ്...

Read More >>
#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Apr 25, 2024 03:42 PM

#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
Top Stories