യാത്രക്ക് ഒരുങ്ങാം... അഗസ്ത്യാർകൂടം ട്രെക്കിങ്ങിനായി ഒരുങ്ങുന്നു; ബുക്കിങ് വിവരങ്ങള്‍ അറിയാം...

യാത്രക്ക് ഒരുങ്ങാം... അഗസ്ത്യാർകൂടം ട്രെക്കിങ്ങിനായി ഒരുങ്ങുന്നു; ബുക്കിങ് വിവരങ്ങള്‍ അറിയാം...
Advertisement
Jan 7, 2022 08:57 PM | By Anjana Shaji

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് തിരുവനന്തപുരത്തുള്ള അഗസ്ത്യാർകൂടം. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പശ്ചിമഘട്ടപ്രദേശം പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്.

Advertisement

ജനുവരി പകുതി മുതല്‍ ഫെബ്രുവരി പകുതി വരെയാണ് ഇവിടേക്ക് ആളുകള്‍ക്ക് പ്രവേശനമുള്ളത്, ഒരു ദിവസം പരമാവധി നൂറു പേര്‍ക്കാണ് യാത്ര അനുവദിക്കുന്നത്. വന്യമൃഗങ്ങളും അട്ടകളും വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ നടന്നാണ് ഏറ്റവും മുകളിലെത്തുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം. ഇക്കുറി അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം.

ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ഇക്കുറി ട്രെക്കിങ്ങിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഒരുദിവസം പരമാവധി 100 പേർക്കാണ്‌ ഇക്കുറിയും പ്രവേശനം. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ജനുവരി ആറിന് രാവിലെ 11-ന്‌ ബുക്കിങ് ആരംഭിക്കും.

വനംവകുപ്പിന്‍റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ serviceonline.gov.in/trekking വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര അനുവദനീയമല്ല. ഏറെ നാളത്തെ പ്രതിഷേധത്തിനു ശേഷം സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടം ട്രെക്കിംഗിനു പോകാനുള്ള നിരോധനം സര്‍ക്കാര്‍ എടുത്തു മാറ്റിയിരുന്നു. ഇക്കുറിയും സ്ത്രീകള്‍ക്കും ട്രെക്കിംഗ് നടത്താം.

യാത്രക്കാര്‍ പൂര്‍ണ്ണ വാക്സിനേഷന്‍ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർ.ടി.പി.സി.ആർ പരിശോധനാ റിപ്പോര്‍ട്ടും കയ്യില്‍ കരുതണം.

രാവിലെ ഏഴുമണിക്കാണ് ട്രെക്കിംഗ് തുടങ്ങുന്നത്. സഞ്ചാരികള്‍, ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ ഫോട്ടോസ്റ്റാറ്റ്, ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയൽ കാര്‍ഡ് എന്നിവയോടൊപ്പം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ എത്തണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്‌മെന്‍റ് കമ്മിറ്റിയുടെ ഒരു ഗൈഡ് ഒപ്പം കാണും. വിശദമായ വിവരങ്ങള്‍ക്ക് 0471-2360762 എന്ന നമ്പരില്‍ ബന്ധപ്പെടാം.<

Get ready for the journey ... Agasthyarkoodam is getting ready for trekking; Know booking information ...

Next TV

Related Stories
ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

Sep 16, 2022 05:42 PM

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്...

Read More >>
ഗോവയിലെ ഈ  സ്വർഗം കണ്ടിട്ടുണ്ടോ?

Aug 29, 2022 04:25 PM

ഗോവയിലെ ഈ സ്വർഗം കണ്ടിട്ടുണ്ടോ?

ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി...

Read More >>
സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

Aug 26, 2022 04:22 PM

സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ...

Read More >>
മഴയും മഞ്ഞും തണുപ്പും  ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

Aug 5, 2022 03:40 PM

മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും...

Read More >>
ഊട്ടി, സഞ്ചാരികളുടെ പറുദീസ...

Jul 29, 2022 04:43 PM

ഊട്ടി, സഞ്ചാരികളുടെ പറുദീസ...

നീലഗിരി കുന്നുകളുടെ കാഴ്ച്ചയും മേഘങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നതും കോടമഞ്ഞും തണുപ്പുമൊക്കെ ചേരുമ്പോള്‍ സഞ്ചാരികള്‍ക്ക് ഊട്ടി...

Read More >>
ഗവിയിലേക്കാണോ?  കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

Jul 28, 2022 03:10 PM

ഗവിയിലേക്കാണോ? കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍...

Read More >>
Top Stories