കാടറിഞ്ഞ് ഗവി യാത്രയ്ക്ക് ഒരുങ്ങൻ പറ്റിയ സമയം ഇതാണ്

കാടറിഞ്ഞ് ഗവി യാത്രയ്ക്ക് ഒരുങ്ങൻ പറ്റിയ സമയം ഇതാണ്
Advertisement
Jan 6, 2022 08:25 PM | By Anjana Shaji

പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ തിരക്കേറുന്നു. ക്രിസ്തുമസ് – പുതുവല്‍സര അവധി ദിവസങ്ങളില്‍ മൂവായിരത്തോളം ആളുകളാണ് ഗവി കാണാനെത്തിയത്. സഞ്ചാരികളുടെ തിരക്ക് വനംവകുപ്പിന് നേടികൊടുത്തത് ഒന്നരലക്ഷത്തിലധികം രൂപയും.

Advertisement

കാടിനെയും കാട്ടുമൃഗങ്ങളേയും കണ്ട് കാട്ടിലൂടെ അന്‍പതുകിലോമീറ്ററിലധികം യാത്ര ചെയ്യാം. ഗവി കാണാന്‍ ഏറ്റവും അനുയോജ്യമായ കാലവസ്ഥയാണിപ്പോള്‍.

ഇരുചക്രവാഹനമൊഴിച്ച് മറ്റെല്ലാ വാഹനങ്ങളും കടത്തിവിടും. പ്രതിദിനം മുപ്പത് വാഹങ്ങളെന്ന നിയന്ത്രണമുണ്ട്. ആളൊന്നിന് അറുപതു രൂപ നല്‍കി പാസെടുക്കണം. പത്തനംതിട്ട, കുമളി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ഓരോ ബസുകളും ഗവി റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി ഗവയില്‍ സഞ്ചാരകളുടെ തിരക്കാണ്. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. നേരത്തെ അറിയിച്ചാൽ കുടുംബശ്രീ പ്രവര്‍ത്തകര്‍ തയാറാക്കുന്ന ഭക്ഷണവും സഞ്ചാരികള്‍ക്കായി ക്രമീകരിക്കും.


ഗവിയിൽ കാണാനേറെയുണ്ട്

ഗവിയിലൂടെയുള്ള യാത്രയെക്കുറിച്ച് പറയുമ്പോള്‍, 'ലക്ഷ്യമല്ല, യാത്രയാണ് പ്രധാനം' എന്ന് പറയാം. കാടിന്‍റെ ഹൃദയത്തിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത് ഹൃദ്യമായ അനുഭവമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍ അനുഭവപ്പെടാറുള്ളു.

വനപ്രദേശത്തെ കുളിരും കിളികളുടെ പാട്ടുമെല്ലാം ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്ര, സാഹസിക സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരിക്കും. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളും ചുറ്റും കാണാം.

ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും പിന്നെ ഭാഗ്യമുണ്ടെങ്കില്‍, അപൂർവയിനമായ നീലഗിരി താറിനെയും സിംഹവാലൻ കുരങ്ങുകളെയും കാണാം.കോടമഞ്ഞിൽ മുങ്ങി കുളിച്ച കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളും പുൽമേടുകളും വെള്ളച്ചാട്ടവുമാണ് മറ്റു കാഴ്ചകൾ. ഉൾവനത്തിലൂടെ ഏകദേശം 65 കിലോമീറ്റർ സഞ്ചരിച്ചാണ് ഗവി ഇറങ്ങുന്നത്.

This is the best time to get ready for Gavi Yatra

Next TV

Related Stories
ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

Sep 16, 2022 05:42 PM

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്...

Read More >>
ഗോവയിലെ ഈ  സ്വർഗം കണ്ടിട്ടുണ്ടോ?

Aug 29, 2022 04:25 PM

ഗോവയിലെ ഈ സ്വർഗം കണ്ടിട്ടുണ്ടോ?

ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി...

Read More >>
സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

Aug 26, 2022 04:22 PM

സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ...

Read More >>
മഴയും മഞ്ഞും തണുപ്പും  ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

Aug 5, 2022 03:40 PM

മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും...

Read More >>
ഊട്ടി, സഞ്ചാരികളുടെ പറുദീസ...

Jul 29, 2022 04:43 PM

ഊട്ടി, സഞ്ചാരികളുടെ പറുദീസ...

നീലഗിരി കുന്നുകളുടെ കാഴ്ച്ചയും മേഘങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നതും കോടമഞ്ഞും തണുപ്പുമൊക്കെ ചേരുമ്പോള്‍ സഞ്ചാരികള്‍ക്ക് ഊട്ടി...

Read More >>
ഗവിയിലേക്കാണോ?  കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

Jul 28, 2022 03:10 PM

ഗവിയിലേക്കാണോ? കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍...

Read More >>
Top Stories