ഊട്ടി ടോയ് ട്രെയിന്‍ യാത്ര തുടങ്ങി; അറിയേണ്ടതെല്ലാം...

ഊട്ടി ടോയ് ട്രെയിന്‍ യാത്ര തുടങ്ങി; അറിയേണ്ടതെല്ലാം...
Advertisement
Jan 5, 2022 10:46 PM | By Anjana Shaji

വിദേശരാജ്യങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവയില്‍ ഒന്നാണ് ഊട്ടി. എത്ര തവണ പോയിക്കണ്ടാലും മതിവരാത്തത്ര മനോഹാരിതയാണ് ഊട്ടിയുടെ മുഖമുദ്ര. നിരവധി കാഴ്ചകള്‍ ഉണ്ടെങ്കിലും ഊട്ടിയിലെ ടോയ് ട്രെയിന്‍ യാത്രയെ കവച്ചുവെക്കാന്‍ മറ്റൊരു അനുഭവത്തിനും സാധിക്കില്ല എന്ന് എല്ലാ സഞ്ചാരികളും ഒരേപോലെ സമ്മതിക്കും. കണ്‍കുളിര്‍ക്കെ പച്ചപ്പും മലനിരകളും കണ്ട്, പശ്ചിമഘട്ടം തഴുകിവരുന്ന കുളിര്‍കാറ്റേറ്റ് ട്രെയിനില്‍ സ്വപ്നസമാനമായ യാത്രയാണിത്. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ മാസം അവസാനം ഊട്ടിയിലെ ട്രെയിന്‍ സര്‍വീസ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

Advertisement

ഇന്ത്യയുടെ പൈതൃകത്തീവണ്ടി

ഇന്ത്യയിലെ മലയോര തീവണ്ടിപാതകളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസായ നീലഗിരി മൗണ്ടന്‍ റെയില്‍വേ. 1854 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാരാണ് ഇതിന്‍റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട്, 2005 ജൂലൈയിൽ യുനെസ്കോ നീലഗിരി മലയോര തീവണ്ടിപ്പാത ലോകപൈതൃകസ്മാരക പട്ടികയിൽപ്പെടുത്തി. ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേയേയും ഇതേപോലെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പതിയെ ആസ്വദിച്ച് കാണാം, കാഴ്ചകള്‍

സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് തീവണ്ടി സഞ്ചരിക്കുന്നത്. നീലഗിരി ജില്ലയുടെ തലസ്ഥാനമായ ഊട്ടി, 'ഉദഗമണ്ഡലം' എന്ന പേരിലും പ്രശസ്തമാണ്. ഏറെക്കാലമായി ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹണിമൂൺ ഡെസ്റ്റിനേഷനാണ് ഇവിടം. അതുകൊണ്ടുതന്നെ ടോയ് ട്രെയിനില്‍ ഒരിക്കലും ഒരു സീറ്റ് പോലും ഒഴിവുണ്ടാവാറില്ല.

മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാല്‍ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. 46 കിലോമീറ്റർ ദൂരത്തിൽ, നാലര മണിക്കൂറോളം നീളുന്ന യാത്രയാണിത്. ഈ ട്രെയിന്‍, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിവയിലൂടെ കടന്നുപോകുന്നു.

പ്രധാന സ്റ്റേഷനുകള്‍

ദക്ഷിണേന്ത്യയിൽ ദിവസേന സർവീസ് നടത്തുന്ന ഏക പർവത റെയിൽവേയാണ് നീലഗിരി മൗണ്ടൻ റെയിൽവേ. ദിവസേന ഒരു ജോഡി ട്രെയിനുകൾ ഈ റൂട്ടില്‍ ഓടുന്നത്. ഇത് മേട്ടുപ്പാളയത്ത് നിന്ന് 07:10 ന് പുറപ്പെട്ട് ഊട്ടിയിൽ 12 മണിക്ക് എത്തും. വൈകീട്ട് 2 ന് ഊട്ടിയിൽനിന്ന് പുറപ്പെട്ട് 5.35 ന് മേട്ടുപ്പാളയത്തെത്തും. കൂനൂർ, വെല്ലിംഗ്ടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നിവയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകൾ. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ ലഭിക്കും.

Ooty toy train starts; Everything you need to know...

Next TV

Related Stories
ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

Sep 16, 2022 05:42 PM

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്...

Read More >>
ഗോവയിലെ ഈ  സ്വർഗം കണ്ടിട്ടുണ്ടോ?

Aug 29, 2022 04:25 PM

ഗോവയിലെ ഈ സ്വർഗം കണ്ടിട്ടുണ്ടോ?

ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി...

Read More >>
സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

Aug 26, 2022 04:22 PM

സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ...

Read More >>
മഴയും മഞ്ഞും തണുപ്പും  ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

Aug 5, 2022 03:40 PM

മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും...

Read More >>
ഊട്ടി, സഞ്ചാരികളുടെ പറുദീസ...

Jul 29, 2022 04:43 PM

ഊട്ടി, സഞ്ചാരികളുടെ പറുദീസ...

നീലഗിരി കുന്നുകളുടെ കാഴ്ച്ചയും മേഘങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നതും കോടമഞ്ഞും തണുപ്പുമൊക്കെ ചേരുമ്പോള്‍ സഞ്ചാരികള്‍ക്ക് ഊട്ടി...

Read More >>
ഗവിയിലേക്കാണോ?  കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

Jul 28, 2022 03:10 PM

ഗവിയിലേക്കാണോ? കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍...

Read More >>
Top Stories