ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിന് 19-കാരിയായ ദലിത് പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി

Loading...

ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിന് 19-കാരിയായ ദലിത് പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ഗുജറാത്തിലാണ് അക്രമിയുടെ ബൈക്കില്‍ കയറാതിരുന്ന പെണ്‍കുട്ടിയെ മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ കുത്തിക്കൊന്നത്.

അഹമ്മദാബാദിലെ ബവ്‍ല നഗരത്തിലാണ് ക്രൂരത നടന്നത്. മാര്‍ക്കറ്റിലെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് പ്രതി കേതന്‍ വഘേല അയാളുടെ ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. രണ്ട് ആഴ്ചകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

കാല്‍നടയാത്രക്കാരന്‍ പകര്‍ത്തിയ കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കേതന്‍ വഘേലയെയും സുഹൃത്തുക്കളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കേസെടുത്ത പൊലീസ് ദലിത് വിഭാഗത്തിന് എതിരയെുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

Loading...