#DhruvJurel | അരങ്ങേറ്റ പരമ്പരയില്‍ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി ധ്രുവ് ജുറെല്‍

#DhruvJurel | അരങ്ങേറ്റ പരമ്പരയില്‍ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി ധ്രുവ് ജുറെല്‍
Feb 26, 2024 05:33 PM | By VIPIN P V

റാഞ്ചി: (truevisionnews.com) അരങ്ങേറ്റ പരമ്പരയിലെ കളിക്കുന്ന രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുക എന്ന സ്വപ്ന നേട്ടത്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിപ്പോള്‍.

തന്‍റെ രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായതോടെ 22 വര്‍ഷങ്ങള്‍ക്കിടെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും ജുറെല്‍ സ്വന്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ വിക്കറ്റ് കീപ്പര്‍മാര്‍ കളിയിലെ താരമാകുന്നത് അപൂര്‍വമാണ്. 90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള എം എസ് ധോണി ഇതുവരെ രണ്ടേ രണ്ടു തവണ മാത്രമാണ് കളിയിലെ താരമായത്. 33 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റിഷഭ് പന്തും രണ്ട് തവണ കളിയിലെ താരമായി.

44 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള നയന്‍ മോംഗിയ, 39 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള വൃദ്ധിമാന്‍ സാഹ, ആറ് ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അജയ് രത്ര എന്നിവരാണ് ഓരോ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടവര്‍.

അവിടെയാണ് വെറും രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായി ജുറെല്‍ വരവറിയിച്ചത്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സിന് മറുപടിയായി ഇന്ത്യ 161-5 എന്ന സ്കോറില്‍ പതറുമ്പോഴാണ് ജുറെല്‍ ക്രീസിലെത്തിയത്.

വാലറ്റക്കാര്‍ക്കൊപ്പം ക്രീസില്‍ നിന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്ത ജുറെല്‍ 90 റണ്‍സെടുത്ത് അവസാന ബാറ്ററായി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 307ല്‍ എത്തിയിരുന്നു.

ണ്ടാം ഇന്നിംഗ്സില്‍ അനായാസ ജയത്തിലേക്ക് ഇന്ത്യ നീങ്ങുമെന്ന് കരുതിയിരിക്കെ നാലാം ദിനം ലഞ്ചിനുശേഷം തുടര്‍ച്ചയായി രവീന്ദ്ര ജഡേജയെയും സര്‍ഫറാസ് ഖാനെയും നഷ്ടമായപ്പോഴാണ് ജുറെല്‍ ക്രീസിലെത്തിയത്.

77 പന്തില്‍ 39 റണ്‍സെടുത്ത ജുറെല്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചശേഷമാണ് ക്രീസ് വിട്ടത്. ഈ പ്രകടനമാണ് കളിയിലെ താരമാക്കിയത്. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളും ജുറെല്‍ കൈക്കുള്ളിലാക്കിയിരുന്നു.

#DhruvJurel #made #history #debut #series

Next TV

Related Stories
#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

Apr 9, 2024 09:18 AM

#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തീപാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം....

Read More >>
#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

Apr 8, 2024 09:45 PM

#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന്...

Read More >>
#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Apr 3, 2024 10:24 PM

#IPL2024 | ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്കോർ ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലവിൽ രണ്ടാം സ്ഥാനത്താണ് ടീം. മൂന്നിൽ രണ്ട് മത്സരം ജയിച്ച ഡൽഹി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ നിലവിലെ ചാപ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ...

Read More >>
#praviachan | കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചന്‍ അന്തരിച്ചു

Apr 2, 2024 06:23 AM

#praviachan | കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചന്‍ അന്തരിച്ചു

1952 മുതല്‍ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച് 1107 റണ്‍സും, 125 വിക്കറ്റും...

Read More >>
#IPL2024 | ചിന്നസ്വാമിയില്‍ കോലി ഷോ; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 183 റണ്‍സ്

Mar 29, 2024 09:36 PM

#IPL2024 | ചിന്നസ്വാമിയില്‍ കോലി ഷോ; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 183 റണ്‍സ്

എന്നാല്‍ ഗ്രീന്‍, റസ്സലിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ മാക്‌സ്‌വെല്ലും നിര്‍ണായക സംഭാവന...

Read More >>
Top Stories