ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം; വരാന്‍ പോകുന്നത് വന്‍ മാറ്റം

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം; വരാന്‍ പോകുന്നത് വന്‍ മാറ്റം
Jan 1, 2022 10:07 AM | By Vyshnavy Rajan

2022ൽ ഇൻസ്റ്റഗ്രാമില്‍ വരാന്‍ പോകുന്നത് വന്‍ മാറ്റമെന്ന് സൂചന. കണ്ടന്‍റുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് പണം ലഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നൽകി തലവൻ ആദം മെസ്സേറി രംഗത്ത്.

'ഇൻസ്റ്റാഗ്രാം എന്താണെന്നതിൽ എന്താണെന്ന് പുനര്‍ നിര്‍വചനം ആവശ്യമാണ്, കാരണം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതിനനുസരിച്ച് ഞങ്ങളും മാറേണ്ടതുണ്ട്.' അദ്ദേഹം വ്യക്തമാക്കി.

''ഞങ്ങൾ പ്ലാറ്റ്​ഫോമിൽ വിഡിയോകൾക്ക്​ കൊടുക്കുന്ന ശ്രദ്ധ ഇരട്ടിയാക്കും... ഇൻസ്റ്റഗ്രാം ഇനിമുതൽ കേവലമൊരു ഫോട്ടോ പങ്കിടൽ ആപ്പ് മാത്രമായിരിക്കില്ലെന്ന് ഇദ്ദേഹം പറയുന്നു. ഞങ്ങൾ സന്ദേശമയക്കലിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണ്'' ടിക്​ടോകിന്​ എതിരായി അവതരിപ്പിച്ച റീൽസ് ഏറെ വിജയകരമാണ്, ഇതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും മൊസേരി പറഞ്ഞു.

ഇൻസ്റ്റയിലെ ക്രിയേറ്റർമാർക്ക് പ്രോത്സാഹനവും സഹായവും എന്ന നിലക്ക്​ കൂടുതൽ വരുമാനം ലഭിക്കുന്ന രീതിയിലേക്ക് പ്ലാറ്റ്​ഫോമിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2022-ൽ സന്ദേശമയയ്ക്കലിലും സുതാര്യതയിലും ഇൻസ്റ്റാഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മൊസ്സേറി കൂട്ടിച്ചേർത്തു.

ഇൻസ്റ്റഗ്രാം ഈയിടെയായി പ്ലാറ്റ്​ഫോമിൽ വിഡിയോ കൈകാര്യം ചെയ്യുന്ന വിധത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒക്ടോബറിൽ ദൈർഘ്യമേറിയ വീഡിയോകൾ പ്രധാന ഫീഡിലേക്ക് കൊണ്ടുവരാൻ IGTV എന്ന ബ്രാൻഡ് ഇന്‍സ്റ്റ അവസാനിപ്പിച്ചിരുന്നു. ഈ വര്‍ഷത്തോടെ ഇന്‍സ്റ്റ റീല്‍സ് അടക്കം ഉള്ളവയ്ക്ക് വരുമാനം ലഭിക്കുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അത് വലിയ വിപ്ലവം തന്നെ ഷോര്‍ട്ട് വീഡിയോ ആപ്പ് രംഗത്ത് ഉണ്ടാക്കും. ഇപ്പോഴും ഇന്‍സ്റ്റ വഴി പണം സമ്പദിക്കുന്നവരുണ്ട്.

എന്നാല്‍ വലിയ ഇന്‍ഫ്യൂവെന്‍സര്‍മാര്‍ക്ക് മാത്രമാണ് അത് സാധ്യമാകുന്നത്. എന്നാല്‍ പുതിയ ഫീച്ചറുകളിലൂടെ കൂടുതല്‍പ്പേരെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കാനാണ് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം ആലോചിക്കുന്നത്.

New Year gift for Instagram users; A big change is coming

Next TV

Related Stories
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
Top Stories