ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
Dec 31, 2021 10:45 PM | By Vyshnavy Rajan

മാവേലിക്കര : ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തഴക്കര പനച്ചിവിളയില്‍ വി.ജെ ഭവനത്തില്‍ വിഷ്ണു ടി. കുമാരന്‍ (19) ആണ് മരിച്ചത്.

സി.പി.എം തഴക്കര ലോക്കല്‍ കമ്മറ്റി അംഗവും തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ടി.ആര്‍ കുമാരന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രി ഹെഡ് നഴ്‌സ് ശ്രീജാകുമാരിയുടേയും മകനാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

തഴക്കര വേണാട് ജങ്ഷന് സമീപം രാവിലെ ഒമ്പതിനായിരുന്നു അപകടം. സഹോദരന്‍ ജിഷ്ണുവിനെ മാവേലിക്കരയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോഴാണ് അപകടം.

ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലാ ബ്രില്യന്‍സ് കോളേജില്‍ മെഡിക്കല്‍ എന്‍ട്രന്‍സിന്പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Student dies after tipper lorry collides with bike

Next TV

Related Stories
#wildboarattack |കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

Mar 29, 2024 02:52 PM

#wildboarattack |കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

വീടിനു പിന്നില്‍നിന്ന തത്തയെ പാഞ്ഞടുത്ത കാട്ടുപന്നി ഇടിച്ചു വീഴ്ത്തി....

Read More >>
#sunburn |  സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

Mar 29, 2024 02:42 PM

#sunburn | സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ്...

Read More >>
#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിട ട്രെയിൻ തട്ടി യുവാവ് മരിച്ചു

Mar 29, 2024 02:37 PM

#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിട ട്രെയിൻ തട്ടി യുവാവ് മരിച്ചു

മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#drugs |കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരിമരുന്ന് വേട്ട; നാല് യുവാക്കള്‍ അറസ്റ്റില്‍

Mar 29, 2024 02:11 PM

#drugs |കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരിമരുന്ന് വേട്ട; നാല് യുവാക്കള്‍ അറസ്റ്റില്‍

കുന്നമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 28 ഗ്രാം...

Read More >>
Top Stories