കൊല്ലം: www.truevisionnews.com ഹയർ സെക്കൻഡറി വിഭാഗത്തിൽ ചേച്ചിക്കും ഹൈസ്ക്കൂൾ വിഭാഗത്തിൽ അനിയത്തിയും എ ഗ്രേഡ് നേടി.
കളത്തൂർ ഗവ. യു പി സ്കൂളിലെ പ്രധാന അധ്യാപകനായ പ്രകാശും വൈക്കം സഹകരണ സംഘം സെക്രട്ടറിയായ രജനിയും മത്സരങ്ങൾ കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ നിറഞ്ഞ സന്തോഷം.
മക്കളായ തീർത്ഥ പ്രകാശിനും പ്രാർത്ഥന പ്രകാശിനും കേരള നടനത്തിൽ എ ഗ്രേഡ്. തീർത്ഥക്ക് കുച്ചുപ്പുടിയിലും എ ഗ്രേഡ് ഉണ്ട്. കോതനല്ലൂർ ഇമ്മാനുവൽ ഹയർ സെക്കൻഡറിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് തീർത്ഥ.
എ ജെ ജോൺ ഗവ. ഗേൾസ് ഹയർ സെക്കൻഡറിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പ്രാർത്ഥന. കോട്ടയം മൂകാംബിക നൃത്തകലാക്ഷേത്രത്തിലെന അധ്യാപകനായ ആർ എൽ വി പ്രദീപ്കുമാറും ആർ എൽ വി ശക്തി കുമാറുമാണ് ഇരുവർക്കും പരിശീലനം നൽകിയത്.
തീർത്ഥ മഹാകാളിയുടെ ദാരിക വധവും പ്രാർത്ഥന നരസിംഹ അവതരാവുമാണ് കേരള നടനത്തിൽ അവതരിപ്പിച്ചത്.
#A #Grade #Sisters #Keralanadanam #kalolsavam2024