കൊല്ലം: (truevisionnews.com) അഞ്ച് ദിനം ഒരു ലക്ഷത്തിലേറെപ്പേരെ ഊട്ടി പഴയിടവും ചരിത്രത്തിലിടം പിടിക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പതിനാലായിരത്തോളം വരുന്ന മത്സരാർത്ഥികൾ, അദ്ധ്യാപകർ, ആയിരത്തോളം വരുന്ന മാധ്യമ പ്രവർത്തകർ, സംഘാടകർ, രക്ഷിതാക്കൾ ഉൾപ്പെടെ ഇരുപതിനായിരത്തിലേറെപേർ ദിനംപ്രതി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിയിടത്തിലും ഇന്ന് തിരശ്ശീല വീഴുകയാണ്.
കലോത്സവം രാവിലെ തുടങ്ങി രാത്രി അവസാനിക്കുമെങ്കിലും ഒരു സമയം പോലും നിശ്ചലമാകാത്ത ഒരു കേന്ദ്രമാണ് പഴയിടത്തിൻ്റെ ഊട്ടുപുര. ഏതു സമയത്ത് പോയാലും അവിടെ സജീവമാണ്.
ഭക്ഷണം വിതരണം ചെയ്യാൻ കൊല്ലത്തെ വിവിധ പ്രദേശ സ്ഥലനാമങ്ങളുടെ പേരിൽ ഓരോ ഹാളും ഭക്ഷണം വിതരണം ചെയ്യാൻ അദ്ധ്യാപകർ, ടി.ടി.സി വിദ്യാർത്ഥികൾ, ഉൾപ്പെടെയുള്ളവർ.
ഇതിനു പുറമേ എൻ.സി സി, സ്കൗട്ട് വിദ്യാർത്ഥികളുടെ സേവനവും ഇവിടെയുണ്ട്. ഭക്ഷണ ഹാളോട് അനുബന്ധിച്ച് കലയിടം എന്ന പേരിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് കലാപ്രകടനം നടത്താനുള്ള സൗകര്യവുമുണ്ട്.
അഞ്ചു ദിവസത്തെ ഭക്ഷണ വിതരണത്തിൽ പരാതിക്കിടം നൽകാതിരിക്കാനും ഏവരെയും തൃപ്തിപ്പെടുത്താനും കഴിഞ്ഞു എന്നതിൽ സംഘാടകർക്കഭിമാനിക്കാം.
#Art #taste #room #ends #today #pazhayidam #world #record