കൊല്ലം: www.truevisionnews.com സാഹിർ മാളിയേക്കൽ മലപ്പുറം ജില്ലയിലെ പുത്താണിത്താനിക്കടുത്ത് കന്മനം പന്താവൂർ സ്വദേശിയാണ്. രചയിതാവും സംഗീത നിർവഹകനും അറബി, മലയാളം എന്നിങ്ങനെ ഒന്നിലധികം ഭാഷകളിൽ കേരളത്തിലെ 1223 സ്കൂളുകളിൽ ആലപിക്കുന്ന വിവിധ ഈണങ്ങളിലും രചനകളിലുമുള്ള പ്രാർത്ഥന ഗീതങ്ങളുടെ രചയിതാവാണ് ഇദ്ദേഹം.
ആനുകാലിക വിഷയങ്ങളിൽ കവിതകൾ, ഗാനങ്ങൾ, മോണോആക്ട്, നാടക രചന, ദേശഭക്തിഗാനം എന്നിവ വ്യത്യസ്ത ഭാഷകളിൽ എഴുതുന്നു. ഇവ കൂടാതെ വിവർത്തന രചനകളും. കലോത്സവ വേദിയിൽ പങ്കെടുക്കുന്ന കുട്ടികൾ തിരഞ്ഞെടുക്കുന്ന ഗാനങ്ങളും കവിതകളും അറിയപ്പെടാതെ പോയ സാഹിർ മാളിയേക്കലിന്റെതാണ്.
രചനയ്ക്ക് പുറമെ സംഗീത നിർവഹണവും ചെയ്യുന്ന സാഹിർ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. മാനവികതയും മതേതരത്വവുമാണ് വിഷയങ്ങളുമാണ് കവിതകളിൽ ഉൾപ്പെടുത്താറുള്ളത്. ഭാഷയുടെ ഭംഗി ചോരാത്ത രീതിയിൽ സാഹിത്യ കൃതി കലർന്നിട്ടുള്ള അർത്ഥ രചനകളാണ് അധികവും.
അദ്ദേഹത്തിന്റെ വാക്കുകളിൽ "സൗഹൃദത്തിനുള്ള ഒരു വേദിയാണ് കലോത്സവം. വെറുതെ ഒരു അവതരണം എന്നതിലുപരി കലോത്സവത്തിന് അതിന്റെതായ മൂല്യമുണ്ടെന്ന് അദ്ദേഹം പറയുന്നു".
കൗമാര കലോത്സവം കൊല്ലം ആശ്രാമ മൈതാനത്ത് അരങ്ങ് തകർക്കുമ്പോൾ കലാ പ്രതിഭകളുടെ പ്രകടനം ആസ്വദിക്കുകയായിരുന്നു അദ്ദേഹം. രണ്ടത്താണി അൽ മനാർ ഹയർ സെക്കന്റ്റി സ്കൂൾ കലാധ്യാപകൻ കൂടിയാണ് ഇദ്ദേഹം.
#Do #you #know #this #poet #Kalotsavam #venue #full #Sahir #songs