കൊല്ലം:(truevisionnews.com) കൗമാര കലോത്സവം കൊല്ലത്ത് അരങ്ങ് തകർക്കുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം സംസ്കൃത പാഠകത്തിലും, സംസ്കൃത പ്രഭാഷണത്തിലും എ ഗ്രേഡുമായി നക്ഷത്ര വി വി.
കണ്ണൂർ എ വി എസ് ജി ഹയർ സെക്കന്റ്റി കരിവള്ളൂർ സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നക്ഷത്ര.
ആദ്യമായാണ് കലോത്സവ വേദിയിൽ എത്തുന്നതെങ്കിലും പങ്കെടുത്ത രണ്ട് ഇനത്തിലും വിജയവുമായാണ് നക്ഷത്ര കലോത്സവ വേദിയിൽ നിന്ന് മടങ്ങുന്നത്. സജിത്തിന്റെയും ഷൈമയുടെയും മകളാണ്, കൂടെപ്പിറപ്പ് നബാസ്.
Shining star in Sanskrit study and discourse; Gain for Kannur