#keralaschoolkalolsavam2024 | എല്ലാവർക്കും മന്ത്രിമാരുടെ നന്ദി; നാളെ പ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകാൻ മഹാനടൻ മമ്മൂട്ടിയെത്തും

#keralaschoolkalolsavam2024 | എല്ലാവർക്കും മന്ത്രിമാരുടെ നന്ദി; നാളെ പ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകാൻ മഹാനടൻ മമ്മൂട്ടിയെത്തും
Jan 7, 2024 07:58 PM | By Athira V

കൊല്ലം : www.truevisionnews.com അറുപത്തി രണ്ടാമത് കേരള സ്‌കൂൾ കലോൽസവം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെ ആകെയുള്ള ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് മത്സരങ്ങളിൽ നൂറ്റി തൊണ്ണൂറ് മത്സരങ്ങൾ പൂർത്തീകരിച്ചുതായി മന്ത്രിമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എൺപത് ശതമാനം മത്സരങ്ങൾ പൂർത്തീകരിച്ചു . നാളെ രാവിലത്തെ മത്സരങ്ങൾ കഴിഞ്ഞ് കൃത്യം 5 മണിക്ക് സമാപന സമ്മേളനം ആരംഭിക്കും. ധനകാര്യ വകുപ്പ് മന്ത്രി . കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനായിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യാതിഥി പത്മശ്രീ.

മമ്മൂട്ടിയാണ്. ചടങ്ങിൽ സമ്മാന വിതരണം പൊതുവിദ്യാസവും തൊഴിലും വകുപ്പ് മന്ത്രിയും മമ്മൂട്ടിയും വേദിയിലുള്ള വിശിഷ്ട വ്യക്തികളും ചേർന്ന് നിർവ്വഹിക്കും. മന്ത്രിമാരായ ജി.ആർ. അനിൽ സജി ചെറിയാൻ . ചിഞ്ചു റാണി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. വിവിധ വിഭാഗങ്ങളിലുള്ള മുപ്പത് ട്രോഫികൾ വേദിയിൽ സമ്മാനിക്കും.

സമ്മാനം വാങ്ങാൻ ഇരുപത് കുട്ടികൾക്ക് മാത്രം പ്രധാന വേദിയിൽ പ്രവേശിക്കാം. ആഹ്ലാദം പങ്കിടാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം സ്റ്റേജിന് താഴെ ഒരുക്കുന്നതാണ്. മൊത്തം ഇരുന്നൂറ്റി അഞ്ച് ജഡ്ജസാണ് കലോൽസവത്തിന്റെ ഭാഗമായത്. ജഡ്ജസിനെതിരെ ഒരു പരാതി പോലും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

ഇരുപത് കമ്മിറ്റികളും ഫലപ്രദമായി പ്രവർത്തിച്ചു. കമ്മിറ്റികൾക്ക് അഭിനന്ദനങ്ങൾ. ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായിരുന്ന ജില്ല കോഴിക്കോട് ആണ്. ഇവിടെ നിന്ന് ആയിരത്തി ഒന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്ത ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂൾ ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കന്ററി ഹൈസ്‌കൂളാണ്.

മേള വിജയിപ്പിക്കാൻ സാമൂഹ്യ സാംസ്‌കാരിക മേഖലയിലുള്ള വ്യക്തിത്വങ്ങൾ നൽകിയ സംഭാവന വിലപ്പെട്ടതാണ്. അവർക്കെല്ലാം നന്ദി. മാധ്യമങ്ങളോട് പ്രത്യേക നന്ദി പറയുന്നു. വലിയ ഉത്സാഹത്തോടെ മാധ്യമ പ്രവർത്തകർ കലോത്സവം റിപ്പോർട്ട് ചെയ്തത്. കലോൽസവ പ്രതിഭകൾ കലാരംഗത്ത് തുടരാൻ എന്താണ് ചെയ്യാനാകുക എന്നത് സർക്കാർ പരിശോധിക്കും.

നിരവധി സന്നദ്ധ സംഘടനകളും ഏജൻസികളും സൗജന്യമായി കുട്ടികൾക്ക് വെള്ളവും ഭക്ഷണ പദാർത്ഥവും വിതരണം ചെയ്തു. ഇവർക്കൊക്കെ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു. കൊല്ലം കോർപ്പറേഷൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസുംകഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം വർദ്ധനയാണ് അപ്പീലുകളിൽ ഇത്തവണ ഉണ്ടായിട്ടുള്ളത്.

ഫയർഫോഴ്‌സും അടക്കമുള്ള ഏജൻസികൾ തുടങ്ങിയവയൊക്കെ കലോൽസവം വൻ വിജയമാക്കാൻ വേണ്ടി പ്രയത്‌നിച്ചു. ജില്ലയിലെ എം.എൽ.എ. മാർ വലിയ പിന്തുണയാണ് കലോൽസവത്തിന് നൽകിയത്. സംഘാടക സമിതിയോട് ചേർന്ന് പ്രവർത്തിച്ച ഏവർക്കും നന്ദി. ആകെ പന്ത്രണ്ടായിരത്തി നൂറ്റി ഏഴ് വിദ്യാർത്ഥികൾ കലോൽസവത്തിന്റെ ഭാഗമായി.

അഞ്ഞൂറ്റി എഴുപത് അപ്പീലുകളാണ് ഇതുവരെ സംഘാടക സമിതിയ്ക്ക് മുമ്പാകെ വന്നിട്ടുള്ളത്. ഇതിൽ മുന്നൂറ്റി അമ്പത്തി ഒമ്പത് അപ്പീലുകൾ ഡി.ഡി. മാർ മുഖേനയും ഇരുന്നൂറ്റി പതിനൊന്ന് അപ്പീലുകൾ വിവിധ കോടതികൾ മുഖേനയും വന്നതാണ്. കഴിഞ്ഞ വർഷം അപ്പീലൂകളുടെ എണ്ണം മുന്നൂറ്റി അറുപത്തി രണ്ടാണ്.

കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം വർദ്ധനയാണ് അപ്പീലുകളിൽ ഇത്തവണ ഉണ്ടായിട്ടുള്ളത്. പരാതി രഹിത ഫെസ്റ്റിവലാണ് ഇത്തവണത്തേത്. വമ്പിച്ച ജനപങ്കാളിത്തം ഇത്തവണയും ഉണ്ടായി.

ഒരു അനിഷ്ട സംഭവവും കലോൽസവുമായി2024 ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല. മത്സരങ്ങൾ കൃത്യസമയത്ത് തന്നെ ആരംഭിക്കാനായി. എന്നാൽ അപ്പീൽ കൂടുതലുള്ള വേദികളിൽ പരിപാടികൾ കുറച്ചു നീണ്ടു പോയി. വിജയിച്ചവർക്കുള്ള ട്രോഫി ട്രോഫി കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്യുന്നുണ്ട്. വിജയികൾക്കുള്ള സാമ്പത്തിക പ്രോത്സാഹനവും സർട്ടിഫിക്കറ്റും താമസിയാതെ നൽകും.

#Minister #thanks #all #Legendary #actor #Mammootty #will #arrive #tomorrow #present #gifts #talents

Next TV

Related Stories
#sivankutty |  മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി, സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയം; ഏവർക്കും നന്ദിയെന്ന് ശിവൻകുട്ടി

Jan 9, 2024 09:28 PM

#sivankutty | മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി, സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയം; ഏവർക്കും നന്ദിയെന്ന് ശിവൻകുട്ടി

ബഡ്ജറ്റ് തിരക്കുകൾക്കിടയിലും ധനമന്ത്രി കെ എൻ ബാലഗോപാൽ കലോത്സവത്തിനായി കൊല്ലത്ത് ക്യാമ്പ് ചെയ്തു...

Read More >>
#keralaschoolkalolsavam2024 |  നായർ സാബിലെ ഓർമ്മകൾ പങ്ക് വെച്ച് മുകേഷ് എം എൽ എ

Jan 8, 2024 10:03 PM

#keralaschoolkalolsavam2024 | നായർ സാബിലെ ഓർമ്മകൾ പങ്ക് വെച്ച് മുകേഷ് എം എൽ എ

പൊതു സമ്മേളന വേദിയിൽ വെച്ച് മുകേഷ് ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീഷിനെയും...

Read More >>
#keralaschoolkalolsavam2024 |  വെന്ത് ജീവിക്കുന്ന സൗദം; കഥാപ്രസംഗത്തിൽ വട്ടോളിയുടെ മിടുക്കർക്ക് എ ഗ്രേഡ്

Jan 8, 2024 09:33 PM

#keralaschoolkalolsavam2024 | വെന്ത് ജീവിക്കുന്ന സൗദം; കഥാപ്രസംഗത്തിൽ വട്ടോളിയുടെ മിടുക്കർക്ക് എ ഗ്രേഡ്

ശ്രീപാർവ്വതിയുടെ അമ്മയും അധ്യപികയുമായ പ്രിയ യാണ് കഥ...

Read More >>
#KeralaSchoolKalolsavam | നിങ്ങളുടെ ആഗ്രഹം പോലെ വെള്ള മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ എത്തിയത് - മമ്മൂട്ടി

Jan 8, 2024 09:08 PM

#KeralaSchoolKalolsavam | നിങ്ങളുടെ ആഗ്രഹം പോലെ വെള്ള മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ എത്തിയത് - മമ്മൂട്ടി

ഞാൻ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ തയ്യാറാക്കി...

Read More >>
#keralaschoolkalolsavam2024 |  ദേശിംഗ നാട്ടില്‍ കൗമാര കലോത്സവത്തിന് തിരശീല വീണു; സുവര്‍ണ നേട്ടത്തില്‍ കപ്പുമായി കണ്ണൂര്‍ സ്‌ക്വാഡ് പുറപ്പെട്ടു

Jan 8, 2024 08:03 PM

#keralaschoolkalolsavam2024 | ദേശിംഗ നാട്ടില്‍ കൗമാര കലോത്സവത്തിന് തിരശീല വീണു; സുവര്‍ണ നേട്ടത്തില്‍ കപ്പുമായി കണ്ണൂര്‍ സ്‌ക്വാഡ് പുറപ്പെട്ടു

കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 938 പൊയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും...

Read More >>
#keralaschoolkalolsavam2024 |  കലോത്സവ വിജയം മാധ്യമങ്ങളുടേത് കൂടി -പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്

Jan 8, 2024 07:58 PM

#keralaschoolkalolsavam2024 | കലോത്സവ വിജയം മാധ്യമങ്ങളുടേത് കൂടി -പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്

ഭാര്യ ജസീന എസ്, മക്കളായ അമിൻ , റിഹാൻ, ഭാര്യാമാതാവ് എന്നിവരും മുൻ നിരയിൽ...

Read More >>
Top Stories