കൊല്ലം: (truevisionnews.com) സംസ്ഥാന കലോത്സവം ഹൈസ്കൂൾ വിഭാഗം പാഠകത്തിലും സംസ്‌കൃതം പദ്യം ചൊല്ലലിലും എ ഗ്രേഡുമായി വിഷ്ണുരാജ്.
തിരുവനന്തപുരം നന്ദിയോട് എസ് കെ വി എച്ച് എസ് എസിലെ വിദ്യാർത്ഥി വിഷ്ണു. ജേഷ്ഠൻ അജലിന്റെ പരിശീലനമാണ് വിഷ്ണുവിനെ കലോത്സവ വിജയത്തിലേക്ക് നയിച്ചത്.
അജൽ കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാന കലോത്സവ വേദിയിൽ ഇതേ ഇനത്തിൽ വിജയം നേടിയിരുന്നു.
ആദ്യമായാണ് കലോത്സവ വേദിയിൽ എത്തുന്നതെങ്കിലും മൂന്ന് വർഷമായുള്ള ജേഷ്ഠന്റെ പരിശീലനം വിഷ്ണുവിന് ഗുണം ചെയ്തു.
മഹാഭാരതത്തിലെ ഭാഗമാണ് പ്രമേയമായവതരിപ്പിച്ചത്. ഷൈൻ രാജ് ധന്യ ദമ്പതികളുടെ മകനാണ്.
#Vishnuraj #AGrade #State #Arts #Festival #HighSchool #Section #Padakam #Sanskrit #PadyamChollal.