---
title: "#KeralaSchoolKalolsavam2024  |വയലിൻ വേദിയിൽ വിജയത്തുടർച്ചയുമായി ഗായത്രി ജെ എസ്"
english_title: "#GayathriJS #continues #her #success #vayalin"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/175208/gayathrijs-continues-her-success-vayalin"
published_at: "2024-01-07T16:26:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a83b9614d9_devanandha.jpg"
keywords: []
---

# #KeralaSchoolKalolsavam2024  |വയലിൻ വേദിയിൽ വിജയത്തുടർച്ചയുമായി ഗായത്രി ജെ എസ്

> **Lead Summary:** സംസ്ഥാന കലോത്സവ വയലിൻ വായനയിൽ എ ഗ്രേഡ് നേടി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി വെസ്റ്റ്ഹിൽലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ ഗായത്രി ടി എസ്.

## Article Content

സംസ്ഥാന കലോത്സവ വയലിൻ വായനയിൽ എ ഗ്രേഡ് നേടി സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി വെസ്റ്റ്ഹിൽലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ ഗായത്രി ടി എസ്.

പതിനെട്ട് കലാപ്രതിഭകളോടൊപ്പം മത്സരിച്ചാണ് ഗായത്രി വിജയം നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന വിജയ് കൂടിയാണ് ഗായത്രി.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ സുധീഷ് ജേഷ്മ ദമ്പതികളുടെ മകളായ ഗായത്രി ആറ് വർഷമായി വയലിൻ വായനയിൽ പരിശീലനം നേടി വരുകയാണ്.

ബിൻസിൻ സജിത്ത് കുറുവങ്ങാടാണ് ഗായത്രിയുടെ പരിശീലകൻ. രക്ഷിതാക്കളുടെയും കുടുബാംഗങ്ങളുടെയും പ്രോത്സാഹനത്തിലാണ് ഗായത്രി ഈ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/175208/gayathrijs-continues-her-success-vayalin)