കൊല്ലം : (truevisionnews.com) കലോത്സവ പട്ടം നേടി ഈ കുഞ്ഞുമോൾ വീട്ടിലേക്ക് വരുമ്പോൾ വാരിപ്പുണർന്നൊരു മുത്തം നൽകാൻ അവിടെ അമ്മയുണ്ടാവില്ല.
എങ്കിലും സ്നേഹക്കടൽ തീർക്കാൻ ഒരു നാടും ഉറ്റവരുമുണ്ടാകുമെന്നത് ഉറപ്പാണ്. ഈ നേട്ടം എന്റെ അമ്മയ്ക്കും നാടിനും സമർപ്പിക്കുന്നതായി അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
കന്നിയങ്കം കലക്കിയ കതിരൂർക്കാരി നിയ അങ്ങനെ മിമിക്രിയിൽ താരമായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നിയങ്കത്തിൽ എ ഗ്രേഡ് നേടിയാണ് ചുണ്ടങ്ങാപൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നിയ മിമിക്രിയിൽ താരമായത്.
ഈ വർഷം ആദ്യമായാണ് ശബ്ദാനുകരണം പഠിച്ചത്. ഇരിട്ടിയിലെ മാധ്യമ പ്രവർത്തനായ ശ്രീവേഷക്കർ ആണ് ഗുരു. നവകേരള സദസ്സിന്റെ വൈവിധ്യമാണ് വിഷയമാക്കിയത്.
മാനന്തേരി എൽ പി സ്കൂൾ റിട്ട . അധ്യാപകൻ സോമനാഥന്റെയും അധ്യാപികയായിരുന്ന സോനയുടെയും മകളാണ് . കഴിഞ്ഞ വർഷമായിരുന്ന സോനയുടെ ആകസ്മിക മരണം.
ഡിഗ്രി വിദ്യാർത്ഥിയ ജിഷ്ണുവാണ് സഹോദരൻ . അധ്യാപികയായ ആര്യ ടീച്ചറാണ് കലാരംഗത്തേക്ക് കൊണ്ടുവന്നത്. അമ്മയുടെ സഹോദരി തലശ്ശേരി എംടി എ യു പി സ്കൂൾ അധ്യാപിക സോജയും അമ്മാവനും കുഴിക്കൽ എൽ പി സ്കൂൾ അധ്യാപകനുമായ നിയിലു മാണ് നിയയുടെ കൂടെ കൊല്ലത്തേക്ക് വന്നത്.
കതിരൂർ ഡയമണ്ട് മുക്കിലെ നാട്ടുകാരാണ് തന്റെ കരുത്തെന്ന് ഈ മിടുക്കി പറയുന്നു.
#Niya #got #Agrade #Mimicry #State #School #Arts #Festival #KeralaSchoolKalolsavam2024