---
title: "#keralaschoolkalolsavam2024 |  മത്സരം എവിടെ നടന്നാലും ആൾക്കൂട്ടം മീഡിയ സ്റ്റാളിനുമുന്നിൽ "
english_title: "#kalolsavam2024 #Wherever #match #held #crowd #front #media #stall"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/175139/kalolsavam2024-wherever-match-held-crowd-front-media-stall"
published_at: "2024-01-07T11:21:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a3c63c4576_mediastall.jpg"
keywords: []
---

# #keralaschoolkalolsavam2024 |  മത്സരം എവിടെ നടന്നാലും ആൾക്കൂട്ടം മീഡിയ സ്റ്റാളിനുമുന്നിൽ 

> **Lead Summary:** **കൊല്ലം : [www.truevisionnews.com] **മത്സരം വേദികളിൽ നടക്കുമ്പോഴും പ്രധാന വേദിക്ക് സമീപം ( ആശ്രാമം മൈതാനം) തയ്യാറാക്കിയ മീഡിയ സ്റ്റാളുകളിൽ മത്സരാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുന്നത് കാണാൻ ആൾകൂട്ടം തടിച്ചു കൂടുന്നു.

## Article Content

**കൊല്ലം : [www.truevisionnews.com] **മത്സരം വേദികളിൽ നടക്കുമ്പോഴും പ്രധാന വേദിക്ക് സമീപം ( ആശ്രാമം മൈതാനം) തയ്യാറാക്കിയ മീഡിയ സ്റ്റാളുകളിൽ മത്സരാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുന്നത് കാണാൻ ആൾകൂട്ടം തടിച്ചു കൂടുന്നു.

ഗ്രേഡ് വ്യത്യാസമില്ലാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്ന രീതിയിലാണ് കലാപ്രകടനങ്ങൾ മീഡിയ സ്റ്റാളുകളിൽ അരങ്ങേറുന്നത്.

മനോഹരമായ അലങ്കരിച്ച സ്റ്റാളുകളിൽ പരിപാടികൾ അവതരിപ്പിക്കാനും അവരുമായി അഭിമുഖം നടത്താനും ചാനൽ പ്രവർത്തകർ തയ്യാറാണ്. മീഡിയ സ്റ്റാളുകളിൽ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള മുഖ്യാതിഥികൾ എത്തുന്നതും കാണികളുടെ ആവേശം വർദ്ധിപ്പിക്കുന്നുണ്ട്.

വിവിധ വേദികളിൽ പോകാതെ മീഡിയ സ്റ്റാളുകളിൽ എല്ലാ തരം കലാപരിപാടികളും കാണാമെന്നതും കാണികൾക്ക് ഏറെ സൗകര്യപ്രദമാണ്. മത്സര ഫലങ്ങൾ മാധ്യമങ്ങളെ അറിയിക്കാൻ വേണ്ടി മീഡിയ സെൻററിൽ എത്തുന്ന മത്സരാർത്ഥികൾ മീഡിയ സ്റ്റാളുകളിലും കലാപരിപാടികൾ അവതരിപ്പിക്കുകയാണ്.

പരമ്പരാഗത ടെലിവിഷൻ ചാനലുകളെ വെല്ലും വിധമാണ് സ്വതന്ത്ര ഓൺലൈൻ ചാനലുകൾ കലോത്സവ മത്സരങ്ങളിൽ ഇടപെടുന്നത്.

സംസ്ഥാന സർക്കാറിന്റെ അംഗീകാരമുള്ള ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളെ പോലും ചില കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദ്ദപ്രകാരം മീഡിയ സ്റ്റാളുകളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ ശ്രമം നടത്തിയിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ അംഗീകാരമുള്ള സ്ഥാപനങ്ങൾക്ക് സ്റ്റാളുകൾ അനുവദിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/175139/kalolsavam2024-wherever-match-held-crowd-front-media-stall)