കൊല്ലം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജലച്ഛായത്തിൽ പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവിക വി എ ഗ്രേഡ് നേടി.
ലിഗീഷ് ചേമഞ്ചേരിയുടെ കീഴിലാണ് ജലച്ഛായo അഭ്യസിച്ചത്. പന്തലായനി സ്വദേശികളായ ജഗീഷ്- ഭവിത ദമ്പതികളുടെ മകളാണ്.
രണ്ടാം ക്ലാസ് മുതൽ ചിത്ര രചനാ മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടിയിരുന്നു. ഊർജ്ജ സമിതി , ശിശുക്ഷേമ സമിതി, കൈരളി കൽക്കത്ത തുടങ്ങിയ സംഘടനകൾ നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
സംസ്ഥാന ശാസ്ത്ര മേളയിൽ ഫ്രാബിക്ക് പെയിന്റിംഗിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
#DevikaV #Pantalayani #HigherSecondary #stands #first #watercolor #KeralaSchoolKalolsavam2024