കൊല്ലം: (truevisionnews.com) കലോത്സവത്തിലെ കോഴിക്കോടൻ മുന്നേറ്റത്തിന് കരുത്ത് പകർന്ന് വടകര മേമുണ്ടയിലെ ചുണ കുട്ടികൾ.
മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ - സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനമാണ് വർഷങ്ങളായി കാഴ്ച്ച വെയ്ക്കുന്നത്.
ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിലും ഓട്ടംതുള്ളലിലും മേമുണ്ട ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർത്ഥിനി യുക്ത കെ എ ഗ്രേഡ് നേടി.
കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിലും ഇതേ ഇനങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു. മിമിക്രിയിൽ സുനിൽ കോട്ടയമ്പ്രവും ഓട്ടൻ തുള്ളലിൽ പ്രവീൺ എടച്ചേരിയും കലാമണ്ഡലം മോഹന കൃഷ്ണനുമാണ് പരിശീലനം നൽകിയത്.
ചോറോട് സ്വദേശി അനിൽ കുമാറിന്റെയും ഷൈനിയുടെയേയും മകളാണ്. പഠനത്തിലും യുക്ത മിടുക്കിയാണ് . എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
#childrens #Vadakara #Memunda #strength #Kozhikode #movement #arts #festival #KeralaSchoolKalolsavam2024 .