കൊല്ലം: (truevisionnews.com) അമ്മ ഭൂമി ദേവിയെ പോലെ ക്ഷമ ശീലമുള്ള സീത. ക്ഷമയുടെ ദേവതയായിട്ടാണ് സീത അറിയിപ്പെടുന്നത്.
രാമായണത്തിൽ എണ്ണമറ്റ ത്യാഗങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കഥാപാത്രമാണ് സീത. സീതയുടെ ചുരുക്കി അവതരിപ്പിച്ചാണ് ബാലുശ്ശേരി നന്മണ്ട സരസ്വതി വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥി യദുദേവ് ജെ ഡി ചമ്പു പ്രഭാഷണത്തിൽ (സംസ്കൃതം കഥാ പ്രസംഗം) എ ഗ്രേഡ് നേടുന്നത്.
ജില്ലാ കലോത്സവത്തിൽ സമസ്യ പൂരണം , സംഘഗാനം, വയലിൻ, വഞ്ചിപ്പാട്ട് എന്നീ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു.
നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ജിതേഷിന്റെയും നന്മണ്ട സ്വരസ്വതി വിദ്യാലയം അധ്യാപിക ദിവ്യയുടെയുo മകനാണ്.
സഹോദരൻ സഹോദരൻ ആദിദേവ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമസ്യ പൂരണത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ജില്ലാ ശാസ്ത്രമേളയിലും യദു ദേവ് മികവാർന്ന പ്രകടനം കാഴ്ച വെച്ചിരുന്നു.
#YadudevChampu #tops #lecture #telling #story #Sitayanam #KeralaSchoolKalolsavam2024