---
title: "#keralaschoolkalolsavam2024 |  സിൽവർ ഹിൽസിന് ഇരട്ടി മധുരം: കുച്ചിപ്പുടിയിൽ കോഴിക്കോട് തന്നെ "
english_title: "#SilverHills #twice #sweet #Kozhikode #itself #Kuchipudi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174951/silverhills-twice-sweet-kozhikode-itself-kuchipudi"
published_at: "2024-01-06T12:37:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598fc85ce8ab_kuchipudi.jpg"
keywords: []
---

# #keralaschoolkalolsavam2024 |  സിൽവർ ഹിൽസിന് ഇരട്ടി മധുരം: കുച്ചിപ്പുടിയിൽ കോഴിക്കോട് തന്നെ 

> **Lead Summary:** **കൊല്ലം: [www.truevisionnews.com] **കൗമാര കലയുടെ ശബളിമയിൽ നിറയുകയാണ് കൊല്ലം. കേരള സ്കൂൾ കലോത്സവം കുച്ചിപ്പുടി മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്റ്റി വിഭാഗത്തിലും എ ഗ്രേഡുമായി നേഹ നായരും, അഞ്ജലിയും.

## Article Content

**കൊല്ലം: [www.truevisionnews.com] **കൗമാര കലയുടെ ശബളിമയിൽ നിറയുകയാണ് കൊല്ലം. കേരള സ്കൂൾ കലോത്സവം കുച്ചിപ്പുടി മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്റ്റി വിഭാഗത്തിലും എ ഗ്രേഡുമായി നേഹ നായരും, അഞ്ജലിയും.

രണ്ട് വർഷമായി ലിഗ്മെന്റിന് ചികിത്സ തേടുന്ന നേഹയ്ക്ക് കലോത്സവ വേദിയിലെ മത്സരം വേദന നൽകുന്നതായിരുന്നു.

എങ്കിലും മത്സരങ്ങളെ അതിന്റെ വാശിയിൽ കണ്ട് വേദിയിൽ അരങ്ങ് തകർക്കുകയായിരുന്നു ഇവർ.

മത്സരവിജയം വരെ മികച്ച പ്രോത്സാഹനം നൽകിയ ഗുരു വിനീത് കോഴിക്കോടിന്റെ പരിശീലനമാണ് ഈ നിമിഷത്തിലെ സന്തോഷത്തിന് പിന്നിലെന്ന് നേഹയും, അഞ്ജലിയും പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174951/silverhills-twice-sweet-kozhikode-itself-kuchipudi)