---
title: "#KeralaSchoolKalolsavam2024  |തിരുവാതിരയിൽ കുത്തക തിരിച്ച് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എച്ച് എസ് എസ് "
english_title: "#StJoseph's #team #won #AGrade #HighSchool #Division #Thiruvathira #competition  #KeralaSchoolKalolsavam2024 ."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174863/stjosephs-team-won-agrade-highschool-division-thiruvathira-competition-keralaschoolkalolsavam2024"
published_at: "2024-01-05T23:32:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598445e5cd31_thiruvaathira.jpg"
keywords: []
---

# #KeralaSchoolKalolsavam2024  |തിരുവാതിരയിൽ കുത്തക തിരിച്ച് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എച്ച് എസ് എസ് 

> **Lead Summary:** കൊല്ലം : തിരുവാതിര മത്സരങ്ങളിൽ വർഷങ്ങൾക്ക് മുമ്പുള്ള കുത്തുക തിരിച്ച് പിടിച്ച് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

## Article Content

കൊല്ലം : തിരുവാതിര മത്സരങ്ങളിൽ വർഷങ്ങൾക്ക് മുമ്പുള്ള കുത്തുക തിരിച്ച് പിടിച്ച് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

ഹൈസ്ക്കൂൾ വിഭാഗം തിരുവാതിര മത്സരത്തിൽ സെന്റ് ജോസഫ് ടീം എ ഗ്രേഡ് നേടി. കരകുളം ബിജുവാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

അധ്യാപികമാരായ പ്രതിഭ , ഹെലൻ മോറിസ് , എന്നിവർ പിന്തുണയുമായി വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ട്. പൂതനാ മോക്ഷമാണ് അവതരിപ്പിച്ചത്.

കൃഷ്ണനെ വകവരുത്താൻ വേണ്ടി ദ്വാരകയിൽ എത്തുന്ന പുതന കാണുന്ന കാഴ്ച്ചകളാണ് നൃത്തവത്ക്കരിച്ചത്.

ബെനീഷ വില്യം , ദേവിക മോഹൻ , ശ്രേയ യു വി കുമാർ, കൃഷ്ണാഞ്ജലി, അപർണ്ണ എ, നേഹ ബിനു, ജെനിഫർ, മാളവിക, ധനിക, ഡെൽന്ന എന്നിവരാണ് തിരുവാതിര ടീം അംഗങ്ങൾ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174863/stjosephs-team-won-agrade-highschool-division-thiruvathira-competition-keralaschoolkalolsavam2024)