കൊല്ലം: (truevisionnews.com) ഫലം വന്ന എല്ലാറ്റിലും എ ഗ്രേഡ് . മത്സരിക്കാൻ ഇനിയൊരു ഇനം കൂടി ഉണ്ട്.

മൂന്നിൽ ഒന്നാമനായി സംസ്കൃതത്തിൽ താരമായി പയ്യന്നൂർക്കാരൻ നന്ദ കിഷോർ ലളിതഗാനം, സംസ്കൃതം പദ്യം ചെല്ലൽ , സംസ്കൃതം നാടകം എന്നിവയിൽ എ ഗ്രെയിഡ് ലഭിച്ചു.
എഴിന് നടക്കാനുള്ള സംസ്കൃതം ഗാനാലാപനത്തിലും പങ്കെടുക്കുന്നുണ്ട്. കണ്ണൂർ വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്ക്കൂൾ പത്താം ക്ലാസുകാരനാണ് നന്ദ കിഷോർ .
കെമിക്കൽ എഞ്ചിനിയർ രമേശന്റെയും സരിതയുടെയും മകനാണ്. നാലാം ക്ലാസുകാരൻ ജഗത് കിഷോർ സഹോദരനാണ്. തളിപറമ്പ് നോർത്ത് ഉപജില്ലാ മത്സരത്തിൽ മത്സരിച്ച അഞ്ച് ഇനങ്ങളിൽ ഈ കൊച്ചു മിടുക്കനും താരമായി.
#first #three #Payyannur #NandhaKishore #became #star #Sanskrit
