---
title: "#keralaschoolkalolsavam2024 |  സംസ്‌കൃത പദ്യം ചൊല്ലൽ; വിജയതുടർച്ചയുമായി ദുർഗ പി ആർ "
english_title: "#Sanskrit #padyamchollal #DurgaPR #continues #win"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174733/sanskrit-padyamchollal-durgapr-continues-win"
published_at: "2024-01-05T12:39:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597ab6249951_durga.jpg"
keywords: []
---

# #keralaschoolkalolsavam2024 |  സംസ്‌കൃത പദ്യം ചൊല്ലൽ; വിജയതുടർച്ചയുമായി ദുർഗ പി ആർ 

> **Lead Summary:** **കൊല്ലം: [www.truevisionnews.com] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം സംസ്‌കൃത പദ്യം ചൊല്ലലിൽ എ ഗ്രേഡുമായി ദുർഗ പി ആർ. പെരുമ്പാവൂർ ഗേൾസ് ഹൈ സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ദുർഗ.

## Article Content

**കൊല്ലം: [www.truevisionnews.com] **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം സംസ്‌കൃത പദ്യം ചൊല്ലലിൽ എ ഗ്രേഡുമായി ദുർഗ പി ആർ. പെരുമ്പാവൂർ ഗേൾസ് ഹൈ സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ദുർഗ.

കാവ്യകേളിയും കഥകളി സംഗീതവും വേദികളിൽ ഇനിയും മത്സരമുണ്ട് ദുർഗയ്ക്ക്. സംസ്‌കൃത പദ്യം ചൊല്ലലിൽ ഡോക്ടർ ശ്യാം ആണ് അധ്യാപകൻ.

കാവ്യാ കേലിയിൽ വഴക്കുളം മോഹനനും, കഥകളി സംഗീതത്തിൽ കലാനിലയം രാജീവനും ദുർഗയുടെ ഗുരുക്കന്മാരാണ്. പെരുമ്പാവൂർ സ്വദേശികളായ രാജേന്ദ്രൻ ഗായത്രി ദമ്പതികളുടെ മകളാണ്.

വിജയതുടർച്ചയിൽ അച്ഛന്റെയും അമ്മയുടെ പ്രോത്സാഹനമാണ് പിന്നിലെന്ന് ദുർഗ പറയുന്നു. വരും വർഷങ്ങളിലും കലോത്സവ വേദിയിൽ ഉണ്ടാകുമെന്ന് ദുർഗയും രക്ഷിതാക്കളും ഉറപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174733/sanskrit-padyamchollal-durgapr-continues-win)