കൊല്ലം: www.truevisionnews.com കേരളാ സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ കന്നിച്ചൊല്ലിൽ തന്നെ മികവ്.

മലപ്പുറംകാരി ശിവദയ്ക്ക് എ ഗ്രേഡ്. സുഗത കുമാരിയുടെ അമൃതം ഗമയ പദ്യം ചൊല്ലിയാണ് മലപ്പുറം രാമ പുരത്തെ ഹെൽത്ത് ക്ലബ് ട്രെയിനർ ജിതേഷിന്റെയും എരവിമംഗലം സ്കൂൾ അധ്യാപിക സജിലയുടെയും മകൾ ശിവദ മലയാളം പദ്യം ചൊല്ലൽ ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്.
മലപ്പുറം എം എസ് പി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം വിദ്യാർത്ഥിനിയാണ് ശിവദ . കൊച്ചു കലാകാരിയും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ സംയുതയാണ് സഹോദരി .
#kerala #kalolsavam #2024 #kalolsavam2024 #padyamchollal #shivada
