---
title: "#KeralaSchoolKalolsavam2024  |ഉട്ടോപ്പ്യൻ സർക്കസ്സുമായി അരങ്ങ് തകർത്ത് നിഹയും സംഘവും"
english_title: "#Niha #her #team #destroyed #arena #Utopian #Circus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174643/niha-her-team-destroyed-arena-utopian-circus"
published_at: "2024-01-04T22:58:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596eb2d1098c_nadakam.jpg"
keywords: []
---

# #KeralaSchoolKalolsavam2024  |ഉട്ടോപ്പ്യൻ സർക്കസ്സുമായി അരങ്ങ് തകർത്ത് നിഹയും സംഘവും

> **Lead Summary:** സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡുമായി നിഹയും സംഘവും.

## Article Content

സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡുമായി നിഹയും സംഘവും.

എച്ച് എസ് ഗേൾസ് കരുനാഗപ്പള്ളിയിലെ എട്ട്, ഒൻപത് ക്ലാസ്സിലെ വിദ്യാർത്ഥികൾച്ചേർന്നൊരുക്കിയ 'ഉട്ടോപ്പ്യൻ സർക്കസ്' കലോത്സവ നഗരിയിൽ കയ്യടി നേടി.

ലഹരിയും, മനുഷത്വം, രാക്ഷ്ട്രീയം എന്നിവ പ്രധാന വിഷയങ്ങളാക്കിയാണ് നാടകം അരങ്ങിലെത്തിയത്. നിഹ, റിയ, നൈഫ, ആദില ആയിഷ, ശ്രീലക്ഷ്മി, മിന്ന, തസ്നി എന്നിങ്ങനെ എട്ട് വിദ്യാർത്ഥികൾ കൂടിയാണ് നാടക വേദിയിൽ വ്യത്യസ്ത വിഷയവുമായി അരങ്ങ് തകർത്തത്.

തലശ്ശേരി ഫാഹിം, സനു ജോയ് എന്നിവരുടെ പരിശീലനത്തിലാണ് നിഹയും സംഗവും കലോത്സവ വേദിയിൽ ശ്രദ്ധ നേടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174643/niha-her-team-destroyed-arena-utopian-circus)