---
title: "#keralaschoolkalolsavam2024 | കൊല്ലത്തിന് വേറിട്ട അനുഭവമായി സാംസ്കാരികോത്സവം "
english_title: "#Cultural #festival #unique #experience #Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174602/cultural-festival-unique-experience-kollam"
published_at: "2024-01-04T19:24:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596b8c77a073_sivankutty.jpg"
keywords: []
---

# #keralaschoolkalolsavam2024 | കൊല്ലത്തിന് വേറിട്ട അനുഭവമായി സാംസ്കാരികോത്സവം 

> **Lead Summary:** **കൊല്ലം : [www.truevisionnews.com] **62 ആം സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി കൊല്ലം പട്ടണത്തിൽ മത്സരാർത്ഥികൾ നിറഞ്ഞാടുമ്പോൾ ആശ്രാമം മൈതാനിയുടെ പടിഞ്ഞാറ് ഭാഗത്ത് കഥകളിക്ക് ജന്മം നൽകിയ മണ്ണിൽ മയൂരസന്ദേശത്തിലെ മയിലിൻ്റെ പീലി വീണ ഐതിഹ്യമുള്ള ആശ്രാമം മൈതാനിയിൽ ആസ്വാദനത്തിൻ്റെ നവ്യാനുഭവങ്ങൾ ഒരുക്കാൻ സാംസ്കാരികോത്സവവും സംഘടിപ്പിച്ച് വരുന്നു.

## Article Content

**കൊല്ലം : [www.truevisionnews.com] **62 ആം സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി കൊല്ലം പട്ടണത്തിൽ മത്സരാർത്ഥികൾ നിറഞ്ഞാടുമ്പോൾ ആശ്രാമം മൈതാനിയുടെ പടിഞ്ഞാറ് ഭാഗത്ത് കഥകളിക്ക് ജന്മം നൽകിയ മണ്ണിൽ മയൂരസന്ദേശത്തിലെ മയിലിൻ്റെ പീലി വീണ ഐതിഹ്യമുള്ള ആശ്രാമം മൈതാനിയിൽ ആസ്വാദനത്തിൻ്റെ നവ്യാനുഭവങ്ങൾ ഒരുക്കാൻ സാംസ്കാരികോത്സവവും സംഘടിപ്പിച്ച് വരുന്നു.

എല്ലാ സായാഹ്നങ്ങളിലും അഷ്ടമുടിക്കായലിൻ്റെ മനോഹര തീരങ്ങൾ സാംസ്കാരികോത്സവത്തിനും വേദിയാവുകയാണ്.

ഇന്നത്തെ സാംസ്കാരിക സായാഹ്നം എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

സിനിമാ താരവും എം.എൽ എ യുമായ എം.മുകേഷ് മുഖ്യ പ്രഭാഷണം നടത്തി. പി. എസ് സുപാൽ എം.എൽ എ ,പി.സി വിഷ്ണുനാഥ് എം.എൽ എ ,ജി.എസ് ജയലാൽ എം എൽ.എ, കെ.ജയകുമാർ ഐ.എ എസ്, റാണി ജോർജ് ഐ എ എസ്, മിനി ആൻ്റണി.ഐ.എ.എസ്, എസ് ഷാനവാസ് ഐ.എ എസ്, ഹണി ബെഞ്ചമിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അഡ്വ: സി .പി സുധീഷ് കുമാർ സ്വാഗതവും എ.വി ഇന്ദു ലാൽ നന്ദിയും പറഞ്ഞു. തുടർന്ന് ആറ്റിങ്ങൽ മലയാള സാഹിത്യ സാംസ്കാരിക വേദിയുടെ ഓണപ്പാട്ടുകളും, നാട്യകേളിയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174602/cultural-festival-unique-experience-kollam)