കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ലളിത ഗാനത്തിൽ എ ഗ്രേഡുമായി അശ്വിൻ പ്രകാശൻ.

വെണ്മണി എം ടി എച്ച് എസ് ആലപ്പുഴ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അശ്വിൻ. തിരുവനന്തപുരം ആകാശവാണിയിലെ ഹൈ ഗ്രേഡ് മ്യൂസിക് ഡയറക്ടർ ആയ അച്ഛൻ പ്രകാശ് കുമാർ നിർമിച്ച സംഗീതം ആലപിച്ചാണ് കലോത്സവ വേദിയിൽ നിന്നും എ ഗ്രേഡുമായി അശ്വിൻ മടങ്ങുന്നത്.
കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ എ ഗ്രേഡുമായി വിജയം നേടിയിരുന്നു. ആലപ്പുഴ ജില്ലയിൽ സ്ഥിരതാമസക്കാരായ പ്രകാശ് കുമാർ ദിയ ദമ്പതികളുടെ മകനാണ്.
ഗാനാലാപന സമയത്ത് തന്റെ കഴിവും ന്യുനതയുമെല്ലാം വ്യക്തമായറിയാവുന്ന അച്ഛൻ കൂടെയുള്ളത് അശ്വിൻ വളരെ ആത്മവിശ്വാസം നൽകി.
#AshwinPrakashan #AGrade #HighSchoolSection #LalithaGanam #StateSchoolArtsFestival.
