കൊല്ലം : www.truevisionnews.com കലോത്സവങ്ങൾ നിരവധി പ കലാ ജീവിതത്തിന് വഴി കാട്ടിയായി മാറിയിട്ടുണ്ടെന്ന് സ്ഥലം എം എൽ എയും കലോത്സവം സംഘാടക സമിതി ചെയർമാനുമായ നടൻ മുകേഷ് എം എൽ എ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . 15 വർഷം മുൻപ് കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ വിനീത് ശ്രീനിവാസന് പങ്കെടുക്കുമ്പോൾ ആവശ്യമായ സൗകര്യം ഏർപ്പാട് ചെയ്യാൻ വേണ്ടി നടൻ ശ്രീനിവാസൻ തന്നെ ബന്ധപ്പെട്ട കാര്യം മുകേഷ് ചടങ്ങിൽ ഓർമ്മിച്ചു.
കലോത്സവങ്ങളിൽ തിളങ്ങിയവരിൽ വലിയൊരു വിഭാഗം സിനിമാ മേഖലയിൽ നില ഉറപ്പിച്ചിട്ടുണ്ട്. മുകേഷ് എം എൽ എ പറഞ്ഞു.
#kalolsavam #keralaschool #kalolsavam2024 #mukeshmla
