ഈ 17 ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ?…നീക്കം ചെയ്തില്ലെങ്കില്‍ ‘എട്ടിന്റെ പണി ഉറപ്പ്’

Loading...

മാള്‍വെയര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് 17 ആപ്പുകള്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഫ്രോഡ് പ്രവൃത്തിയിലേര്‍പ്പെടുന്ന ആ 17 ആപ്പുകള്‍ പ്രശ്‌നക്കാരാണെന്ന് വാണ്‍ഡെറാ എന്ന മൊബൈല്‍ സുരക്ഷാ കമ്ബനി കണ്ടെത്തി. ഈ ആപ്പുകളെല്ലാം എന്ത് ആവശ്യത്തിനാണോ ഉപയോക്താവ് ഇന്‍സ്‌റ്റാള്‍ ചെയ്തത് അവയ്ക്ക് പുറമെ, ആശാസ്യമല്ലാത്ത ചില പ്രവര്‍ത്തികളും നടത്തിയിരുന്നു എന്നാണ് വാണ്‍ഡെറാ കണ്ടെത്തിയത്.

ആപ് ആസ്‌പെക്‌ട് ടെക്‌നോളജീസ് (AppAspect Technologies) എന്ന ​ഗുജറാത്ത് കമ്ബനിയാണ് ഈ ആപ്പുകളെല്ലാം പബ്ലിഷ് ചെയ്തിരിക്കുന്നത്. ഇവയിലെല്ലാം ഒരു ക്ലിക്കര്‍ ട്രോജന്‍ മൊഡ്യൂള്‍ ഉണ്ട്. ഇവ എന്താവശ്യത്തിന് ഇന്‍സ്റ്റാള്‍ ചെയ്‌തോ അവ നിര്‍വഹിക്കുമെങ്കിലും പശ്ചാത്തലത്തില്‍ അവര്‍ ഫ്രോഡ് പ്രവര്‍ത്തികളിലേര്‍പ്പെടും. ഉദാഹരണത്തിന് അവ തുടര്‍ച്ചയായി വെബ് പേജുകള്‍ തുറക്കും. അല്ലെങ്കില്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ ലിങ്കുകളില്‍ ക്ലിക്കു ചെയ്യുമെന്നും വാണ്‍ഡെറാ പറയുന്നു. ഇവയിലേതെങ്കിലും നിങ്ങളുടെ ഐഒഎസ് ഉപകരണത്തില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ എത്രയും വേഗം നീക്കം ചെയ്യണമെന്ന് സുരക്ഷാ വിദഗ്ധര്‍ ആവശ്യപ്പെട്ടു.

ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു, ഡേറ്റാ നഷ്ടമാകുന്നു എന്നതുമാണ് ഉപയോക്താക്കള്‍ നേരിടുന്നു പ്രധാന പ്രശ്‌നങ്ങള്‍. തങ്ങളുടെ ആപ് സ്റ്റോറില്‍ ഇടംപിടിക്കുന്ന ആപ്പുകളെ ആപ്പിള്‍ വിശദമായി പരിശോധിക്കാറുണ്ട്. എന്നാല്‍ ഈ 17 ആപ്പുകള്‍ ആപ്പിളിന്റെ അപ്രൂവല്‍ നടപടികളെ കബളിപ്പിക്കാനായി ശുദ്ധമായ കോഡുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, അവ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ റിമോട്ട് സെര്‍വറുകളുമായി ബന്ധപ്പെട്ടാണ് വഞ്ചനാപരമായ പ്രവൃത്തികളിലേര്‍പ്പെടുന്നത് എന്നാണ് വാണ്‍ഡെറാ വ്യക്തമാക്കുന്നത്.

ഒഴിവാക്കാന്‍ നിര്‍ദേശിച്ച 17 ആപ്പുകളുടെ ലിസ്റ്റ് ഇതാണ്:

RTO Vehicle Information

EMI Calculator & Loan Planner

File Manager – Documents

Smart GPS Speedometer

CrickOne – Live Cricket Scores

Daily Fitness – Yoga Poses

FM Radio PRO – Internet Radio

My Train Info – IRCTC & PNR

Around Me Place Finder

Easy Contacts Backup Manager

Ramadan Times 2019 Pro

Restaurant Finder – Find Food

BMT Calculator PRO – BMR Calc

Dual Accounts Pro

Video Editor – Mute Video

Islamic World PRO – Qibla

Smart Video Compressor

ആപ്‌ആസ്‌പെക്ടിന് ഈ 17 ആപ്പുകള്‍ ഉള്‍പ്പടെ മൊത്തം 51 ആപ്പുകളാണ് ആപ്പിളിന്റെ ആപ്‌സ്റ്റോറിലുള്ളത്. എന്നാല്‍ ഈ 17 എണ്ണം ഒഴികെയുള്ള ആപ്പുകള്‍ക്ക് ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്നും വാണ്‍ഡെറാ പറയുന്നു. ആന്‍ഡ്രോയിഡിലുള്ള വേര്‍ഷന്‍സും സെര്‍വറുകളുമായി ആശയവിനിമയം നടത്തുകയും ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

ഏതു മോഡല്‍ ഫോണാണ് ഉപയോഗിക്കുന്നത്, ഏതു രാജ്യക്കാരനാണ്, ചില കോണ്‍ഫിഗറേഷന്‍ സെറ്റിങ്‌സ് തുടങ്ങിയവയാണ് ശേഖരിച്ച്‌ അയയ്ക്കുന്നതെന്ന് വാണ്‍ഡെറാ പറയുന്നു. ‌പക്ഷേ, ഇവ ആപ്‌ആസ്‌പെക്‌ട് സൃഷ്ടിച്ചവയല്ല. ആപ്‌ആസ്‌പെക്ടിന്റേതായി 28 ആപ്പുകളാണ് ഗൂഗിള്‍ പ്ലേയിലുള്ളത്. ഇവയിലൊന്നു പോലും ദുരുദ്ദേശമുള്ള സെര്‍വറുകളുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയിട്ടില്ലെന്നും വാണ്‍ഡെറാ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം