പേരാമ്പ്ര : (www.truevisionnews.com) സദസ്സിനെ അതിശയിപ്പിച്ച് കലോത്സവ വേദിയിൽ ദഫ് മുട്ടിന്റെ താളമുയർന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദഫ്മുട്ടിൽ ഒന്നാം സ്ഥാനവുമായി തിരുവങ്ങൂർ എച്ച് എസ് എസ്.
വടക്കൻ കേരളത്തിലെ ഏറ്റവും പ്രചാരത്തിലുള്ള കലകളിൽ ഒന്നായ ദഫ് മുട്ടിന്റെ താളമുയർന്നപ്പോൾ കലോത്സവവേദി കാഴ്ച്ചക്കാരെ കൊണ്ട് നിറഞ്ഞു.
23 വർഷമായി ദഫ് മുട്ടിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ച് കുട്ടികളിൽ കലാവാസന സൃഷ്ടിച്ചുവരുകയാണ് ഈ വിദ്യാലയം.
പാട്ടിനനുസരിച്ച് ചാഞ്ഞും ചരിഞ്ഞും ദഫിൽ താളം പിടിക്കുമ്പോൾ ആസ്വാദകരും അതിൽ അലിഞ്ഞു ചേർന്നു.
മുഹമ്മദ് നഫ്ഷൽ, അബ്ദുൾ ബാരി, മുഹമ്മദ് ബിലാൽ, അൽ അമീക്ക്, അബ്ദുൾ ഹനാൻ, മുഹമ്മദ് ഹിസാൻ, മുഹമ്മദ് ഷാഹിദ് ഹസിൻ, മുഹമ്മദ് സിനാൻ, ഈസ അമീൻ, മുഹമ്മദ് നിസാർ എന്നിങ്ങനെ പത്ത് പേരടങ്ങുന്ന സംഘമാണ് ദഫിൽ അണിനിരന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. നിസാർ കപ്പാടാണ് അധ്യാപകൻ.
#KozhikodeRevenueDistrictKalolsavam2023 #Dough #knees #nice #well-moisturized #texture #Travancore #won #singing #dancing