പേരാമ്പ്ര: (truevisionnews.com) സംസ്കൃത ഗദ്യ പാരായണം യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനവുമായി ശൃംഗ ഷൈജു. ആളവ യു പി സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ശൃംഗ.
സംസ്കൃത പരായണത്തിൽ മാത്രമല്ല ഹിന്ദി കഥാരചന, സംസ്കൃത കഥാരചന, സംസ്കൃത പ്രസംഗം എന്നീ ഇനങ്ങളിലും രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയിട്ടുണ്ട്.
അഞ്ചാം ക്ലാസ്സ് മുതൽ സംസ്കൃത പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പള്ളിയത്ത് സ്വദേശിയായ ഷൈജുവിന്റെയും റിജിയയുടെയും മകളാണ് ശൃംഗ.
#Prefer #Sanskrit #Malayalam #ShringaShaiju #won #firstprice #prose #recitation