പേരാമ്പ്ര : (www.truevisionnews.com) രുചിയൂറുന്ന വിഭവങ്ങൾ ഒരുക്കി കലാ പ്രതിഭകളെയും കലാ ആസ്വാദകരെയും ആകർഷിക്കുകയാണ് അജിത ജിനീഷ്. കാസർഗോഡ് ജില്ലയിലെ മലയോര പ്രദേശമായ ചിറ്റാരിക്കലാണ് ഇവരുടെ സ്വദേശം.
ചാളമേരിയോടൊപ്പമുള്ള കോളനി എന്ന ചിത്രത്തിന്റെ തിരക്കിനിടയിലും തന്റെ ജീവിതമാർഗമായ തൊഴിൽ സന്തോഷത്തോടെ പിന്തുടരുകയാണിവർ.
ജാക്ക്ഫ്രൂട്ട് എന്ന സിനിമയിൽ മുഖ്യ വേഷം അവതരിപ്പിക്കുകയും. നിരവധി ചിത്രങ്ങൾക്ക് ശബ്ദ സഹായം നൽകുകയും ചെയ്തിട്ടുണ്ട്.
ആൽബം വെബ് സീരിസ്, ഷോർട്ട് ഫിലിം എന്നിങ്ങനെ വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭ ഈ കലോത്സവ വേദിയിൽ ഒരു കാഴ്ചക്കാരിയായി തന്റെ ജീവിത മാർഗമായ തൊഴിലിന്റെ തിരക്കിലാണ്.
ബുദ്ധിമുട്ടിലൂടെയാണ് ജീവിതമെങ്കിലും സാഹചര്യത്തോട് പൊരുത്തപ്പെട്ട് സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് ഈ കലാകാരി. അഭിനയത്തെയും കലയെയും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഇവർ ഏതു ജോലിയും സന്തോഷത്തോടെ സ്വീകരിക്കുന്നു.
തട്ടുകടയിൽ ജോലി ചെയ്യുമ്പോൾ തന്നെ കഥ എഴുത്തിലൂടെ ശ്രദ്ധിക്കപ്പെട്ടാണ് അജിത സിനിമ മേഖലയിലേക്കെത്തുന്നത്. ബിസിനസ് ചെയ്യുമ്പോൾ ആ മേഖലയിൽ ശ്രദ്ധിക്കുകയും അല്ലാത്ത സമയം അഭിനയത്തിനുമായി മാറ്റി വെക്കാനുമാണ് താൻ ആഗ്രഹിക്കുന്നത് എന്ന് അവർ പറയുന്നു.
അഭിനയതിനായി ഇവർ സമയം കണ്ടെത്തുന്നുണ്ടെങ്കിലും ജീവിക്കാൻ ഒരു തൊഴിൽ ആവിശ്യമാണെന്നും അത് ഏത് തൊഴിൽ മേഖല ആയാലും സന്തോഷമാണെന്നും അവർ കൂട്ടിച്ചേർത്തു.
#KozhikodeRevenueDistrictKalolsavam2023 #artist #stall #steaming #sweets