പേരാമ്പ്ര: (truevisionnews.com) മതിലുകൾ കെട്ടുന്ന കാലത്ത് മാനവ സൗഹൃദത്തിന്റെ സന്ദേശവും ആനുകാലിക ലോകത്തെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളുമായി ഏകാഭിനയ വേദി.
വേദി എട്ട് ബോംബെയിൽ മോണോ ആക്റ്റ് മത്സരങ്ങളിലായി എൻപത്തിയഞ്ചിലെറെ പേർ പങ്കെടുത്തു. രാവിലെ ആരംഭിച്ച മത്സര വേദി അർദ്ധരാത്രിയോടടുത്തു. യു.പി വിഭാഗത്തിൽ ആൺപെൺ വ്യത്യാസമില്ലാതെയായിരുന്നു മത്സരം.
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ആൺ-പെൺ വിഭാഗങ്ങളിലായി കുട്ടികളായി എഴുതിലധികം പ്രതിഭകൾ മത്സരിച്ചു.
ഗുജറാത്തിലെ വംശഹത്യയിലെ ഇര ബിൽകീസ് ബാനു, കാഞ്ചനമാലയും മൊയ്തീനും, കുറിയേടത്ത് താത്രിയും ബാലപീഡനം എല്ലാം തികവാർന്ന അവതരണമുണ്ടായി. ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു.
ഏകാഭിനയ വേദിയിൽ കാണികളുടെ രാത്രി വൈകിയതോടെ എണ്ണം കുറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും സദസ്സിൽ ഉണ്ടായിരുന്നെങ്കിലും പ്രോത്സാഹനം കുറവായിരുന്നു.
#Human #messages #solo #talent #Bombay