പേരാമ്പ്ര: (truevisionnews.com) ജില്ലാകലോത്സവത്തിനെത്തുന്നവര്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത് പേരാമ്പ്രയിലെ ചിത്രകാരന്മാര്‍. അറുപതോളം ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് (ക്രിയേറ്റീവ് ആര്‍ട്ട് മാസ്റ്റേഴ്‌സ് ഓഫ് പേരാമ്പ്ര) ആണ് മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് കലോത്സവത്തിന് പകിട്ടേകിയിരിക്കുന്നത്.
ചിത്രപ്രദശനം ടി. പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കലോത്സവ സാംസ്‌കാരിക സദസ്സും വി. ക്യാമ്പ് പേരാമ്പ്രയുമാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ സബര്‍മതിയ്ക്ക് സമീപം ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും 24 ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കലോത്സവം അവസാനിക്കുന്ന ഡിസംബര്‍ എട്ടുവരെ പ്രദര്‍ശനം തുടരും. സാംസ്കാരിക കമ്മറ്റി ചെയർമാൻ കെ.കെ.പ്രേമൻ അധ്യക്ഷത വഹിച്ചു. എം.ജി. ബൽരാജ്, ബിജു കാവിൽ , അഭിലാഷ് തിരുവോത്ത് , രഞ്ജിത്ത് പട്ടാണിപ്പാറ, കെ.സി.രാജീവൻ എന്നിവർ സംസാരിച്ചു. റവന്യൂ ജില്ലാ ചിത്രകലാ മൽസരത്തിൽ വിജയികളായ കുട്ടികളുടെ ചിത്രങ്ങൾ ബുധനാഴ്ച മുതൽ പ്രദർശിപ്പിക്കും.
ദ ക്യാമ്പ് കൂട്ടായ്മയുടെ ചിത്രങ്ങൾക്കൊപ്പം കലോത്സവത്തിൽ മത്സരാർത്ഥികൾ വരച്ച ചിത്രങ്ങൾ മൂല്യനിർണയം പൂർത്തിയായശേഷം ഇവിടെ പ്രദർശിപ്പിക്കും. ദ ക്യാമ്പ് കൂട്ടായ്മയിലെ കലാകാരന്മാർ ചിത്രങ്ങൾ വരയ്ക്കുന്നത് ലൈവായി കാണാനും കഴിയും. കലോത്സവം കാണാനെത്തുന്നവരും പരിപാടിയിൽ പങ്കെടുക്കുന്നരുമായി നിരവധി പേരാണ് ചിത്രങ്ങൾ കാണാൻ ഇവിടെയെത്തുന്നത്.
#painters #Perampra #created #wonder #colors #KalolsavaNagari