#kozhikoderevenuedistrictkalolsavam | ജീവൻ രക്ഷിക്കാൻ സി പി ആർ കൊടുക്കുന്നത് എങ്ങനെ? കലോത്സവ വേദിയിൽ പരിശീലനവുമായി ഏയ്ഞ്ചൽസ് ഫൗണ്ടേഷൻ

#kozhikoderevenuedistrictkalolsavam |   ജീവൻ രക്ഷിക്കാൻ സി പി ആർ കൊടുക്കുന്നത് എങ്ങനെ? കലോത്സവ വേദിയിൽ പരിശീലനവുമായി ഏയ്ഞ്ചൽസ് ഫൗണ്ടേഷൻ
Dec 5, 2023 07:50 PM | By Kavya N

പേരാമ്പ്ര: (truevisionnews.com)  ഏയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കലോത്സവ നഗരിയിൽ സിപിആർ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗം എങ്ങനെ എന്നതിന്റെ പൂർണ രൂപം വിദ്യാർഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുക എന്നതായിരുന്നു പരിശീലന ക്ലാസ്സിന്റെ ലക്ഷ്യം.

ഏയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ കോഴിക്കോട്, ബി എൽ എസ് പവലിയൻ, പേരാമ്പ്ര സബ് ഇൻസ്പെക്ടർ ജിതിൻ വാസ്, ഫയർ ആന്റ് റെസ്ക്യൂ എസ്ഇഒ ഗിരീഷ് സി പി എന്നിവർ സിപിർ പരിശീലനം നൽകി ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു. ഏയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ജില്ല എക്സിക്യൂട്ടീവ് ഡയറക്ടർ രാജേന്ദ്ര കുമാർ കെ കെ അധ്യക്ഷത വഹിച്ചു.

ഏയ്ഞ്ചൽസ് ഫിനാൻസ് ഡയറക്ടർ ജയന്ത്കുമാർ സ്വാഗത അർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ടി അഷ്റഫ, ഗ്രാമപഞ്ചായത്ത് മെമ്പർ യു സി അനീഫ, ഏയ്ഞ്ചൽസ് ഡിസ്ട്രിക് ഡയറക്ടർ സജിത് പി പി, മുനീർ, റെഡ് ക്രോസ്സ് അധ്യാപിക സോന എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

#How #give #CPR #savelife #Angels #Foundation #training #festival #venue

Next TV

Related Stories
Top Stories