പേരാമ്പ്ര: (truevisionnews.com) ഇത്തവണത്തെ കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിനെത്തുന്ന കലോത്സവത്തിന്റെ ഭാഗമാകുന്ന ഓരോരുത്തർക്കും, ഒരുപാട് മൺ പാത്രങ്ങൾ സ്റ്റേജിന്റെ ഓരോ ഭാഗത്തും കാണാൻ സാധിക്കും. കലോത്സവത്തിന് പങ്കാളികളാകുന്ന എല്ലാവർക്കും മൺ കൂജയിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് തണ്ണീർ കൂജ എന്ന പേരിൽ വിവിധ ഭഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പഴയ സാംസ്കാരിക തനിമ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും.
വിദ്യാർഥികൾക്ക് ആരോഗ്യ സംരക്ഷണം മുൻ നിർത്തി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ആശയത്തോടുകൂടിയുയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വംത്തിൽ കൃത്യമായ കമ്മറ്റി പ്രവർത്തനത്തോടെയാണ് പദ്ധതികൾ മുന്നോട്ട് പോകുന്നത്. കോഴിക്കോടിനെ മലിനമാക്കാതിരിക്കാനും കലോത്സവത്തിന് എത്തിച്ചേരുന്ന എല്ലാവരിലും ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിലും ഈ പദ്ധതി വിജയത്തോടെ മുന്നേറുകയാണ്.
#Thanneerkooja #project #implemented #Welfare #Committee #Kalolsavanagari