പേരാമ്പ്ര: (truevisionnews.com) ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം റവന്യൂ ജില്ല കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ ജീവ ജ്യോതി സന്നദ്ധ രക്തദാന ക്യാമ്പയിന്റെ ഭാഗമായി സെൽഫി പോയിന്റ് ഒരുക്കി ശ്രദ്ധേയമായി.
നാഷണൽ സർവ്വീസ് സ്കീമിന്റെ കർമ്മപദ്ധതിയായ- ജീവ ജ്യോതി - സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കേരള പോലീസിന്റെ പോൾ ബ്ലഡ് ആപ്പുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പയിൻ പ്രവർത്തനം നടത്തുന്നത്.
സന്നദ്ധ രക്തദാനത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കലാമേളയോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ 1000 പേരുടെ ഒരു സന്നദ്ധ രക്തദാന ഡയറക്ടറി രൂപീകരണവും ഇതിന്റെ ഭാഗമായി നടക്കും.
ക്യാമ്പയിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ തയ്യാറാക്കിയ സെൽഫി പോയിന്റ് പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് നോർത്ത് ജില്ലാ കോഡിനേറ്റർ എസ് ശ്രീജിത്ത് അധ്യക്ഷതവഹിച്ചു.
എൻഎസ്എസ് സൗത്ത് ജില്ലാ കോഡിനേറ്റർ എം കെ ഫൈസൽ, സ്കൂൾ പ്രിൻസിപ്പാൾ കെ നിഷിത പേരാമ്പ്ര ക്ലസ്റ്റർ കൺവീനർ സി കെ ജയരാജൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി എ രാജീവൻ, വടയക്കണ്ടി നാരായണൻ, വളണ്ടിയർമാരായ ഋഷിരാജ്, അതുല്യ വാരിയർ ചടങ്ങിൽ സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ അവന്തിക കണ്ണൻ, സ്വാഗതവും നിരഞ്ജൻ മറക്കാട്ട് നന്ദിയും പറഞ്ഞു.
#Voluntary #blood #donation #selfie #point #NSS #Kalotsava #venue #encourage #blood #donation