കോഴിക്കോട്: (truevisionnews.com) ഗാന്ധിയൻ ആദർശങ്ങളെ പാഠപുസ്തകങ്ങളിൽ നിന്ന് തുടച്ച് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.
ആ സാഹചര്യത്തിലാണ് ഈ വേദികൾക്കിട്ട പേരുകൾ ഗാന്ധിയൻ സ്മരണകളെ ഓർമിപ്പിക്കുന്നത്. 62 ആമത് കോഴിക്കോട് റവന്യൂ ജില്ല കലോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെ പേരിൽ പരസ്പരം മനുഷ്യർ കലഹിക്കാൻ പരിശ്രമിക്കുകയാണ്. ഗാന്ധി മുന്നോട്ടുവെച്ച സഹിഷ്ണുത അഹിംസ എന്നിവ സൃഷ്ടിക്കാൻ കഴിഞ്ഞാൽ നാട് നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ ചരിത്രം പഠിക്കരുതെന്നും മുഖുളന്മാർ മത സ്പർദ്ധ വളർത്തുകയാണെന്നും വിശേഷിപ്പിച്ച് രാജ്യത്തെ ഒരു പുതിയ അവസ്ഥയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്.
രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പരിരക്ഷ കൊടുക്കേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാജ്യത്തെ ചിലർ കൊണ്ടുപോകാൻ ശ്രമിക്കുന്നത് ഹിന്ദു രാക്ഷ്ട്രത്തിലേക്കാണെന്നും, ദേശീയതയെ പ്രോത്സാഹിപ്പക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡി ഡി ഇ കോഴിക്കോട് ജനറൽ കൺവീനർ സി മനോജ് കുമാർ സ്വാഗതം പറഞ്ഞു. പേരാമ്പ്ര എം എൽ എ ടി പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായി നാദാപുരം എം എൽ എ ഇ കെ വിജയൻ പങ്കെടുത്തു.
റവന്യൂ ജില്ല കലോത്സവ ലോഗോ ഉപഹാര സമർപ്പണം കോഴിക്കോട് ജില്ല പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ചടങ്ങിന് ബി ബി ബിനീഷ് നന്ദി അർപ്പിച്ചു. ഈ രാജ്യത്തിന്റെ ഭരണഘടന ഏതു മതത്തെയും വിശ്വസിക്കാനും മതമില്ലാതെ മുന്നോട്ട് പോകുന്നതിലും വിശ്വസിക്കുന്നു.
എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും ഈ ലോകം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം ഇന്ന് നിർമിത ബുദ്ധിയുടെ കാലത്താണ് ജീവിക്കുന്നത്. അങ്ങനെ സാങ്കേതികവിദ്യാ ശക്തിപ്പെടുന്ന സാഹചര്യത്തിൽ അന്തവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കനാണ് ചിലർ ശ്രമിക്കുന്നത്.
കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിന് തിരി തെളിയുകയാണ്. ഇവിടെ നിന്നും തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ കൊല്ലത്ത് വച്ച് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവലിന് പങ്കാളികളാകും. വീറും വാശിയും നിറഞ്ഞ് വേണം അവസാനം വരെ മത്സരങ്ങൾ നടക്കേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
#time #wipe #Gandhian #charms #textbooks #ANShamseer