#kozhikoderevenuedictrictkalolsavam | തുടി താളം കലയുടെ മേളം സകലകലാരവമേളം പേരാമ്പ്രയിൽ

#kozhikoderevenuedictrictkalolsavam  |  തുടി താളം കലയുടെ മേളം സകലകലാരവമേളം പേരാമ്പ്രയിൽ
Dec 5, 2023 02:21 PM | By Kavya N

പേരാമ്പ്ര: (truevisionnews.com) "വർണ്ണ മയൂരങ്ങളെ സ്നേഹ സ്വർണ്ണമരാണങ്ങളെ യവനിക ഉയരുകയായ് കലാദീപമുണരുകയായ്‌ സ്വാഗതം". 29 കലാകാരന്മാർ ചേർന്നൊരുക്കിയ മനോഹരമായ സ്വാഗത ഗാനം പേരാമ്പ്ര നഗരത്തെ വിസ്മയിപ്പിച്ചു. കോഴിക്കോട് ജില്ല റെവന്യു കലോത്സവത്തിന്റെ ഉത്ഘാടന ചടങ്ങിനോടനുബന്ധിച്ചായിരുന്നു ഗാനാലാപനം. കാല മേളയിലെ സർഗാത്മക കലകൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് സ്വാഗത സംഘം ഗാനം ആലപിച്ചിരിക്കുന്നത്.

ആലാപനം: ടീന ജോയ്, സൗമ്യ എം എസ്, സ്നേഹ വി പി, ഡോ. ഷിജി രാജൻ കെ വി, ലക്ഷ്മി എസ്, ലീഷ്മ പി വി, ഡോ. ദീപ്ന അരവിന്ദ്, ഡോ. അപർണ പ്രതീപ്, ജയപ്രഭ എൻ കെ, ഹണിമോൾ പി ടി, സജിത കെ കെ, സ്വപ്ന എ എസ്, സജിന കെ കെ,

സജിന പി എസ്, സ്നേഹ കെ ടി, സംഗീതം പത്മനാഭൻ, സുമേഷ് സി ജെ, ശരത്കുമാർ ആർ, ശരത് ആർ എസ്, അനുഗ്രഹ് എസ് കെ, ഇൻസഫ് അബ്ദുൾ ഹമീദ്, സുജിത് തോമസ്, ബാബു എം കെ, അനീഷൻ എം കെ, സുധീർ വി, നൗഫൽ ബാബു, ലിബിത് കെ, എന്നിവരാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ ഉത്സവരാവിനും സംഗീതത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കോഴിക്കോട് ഡി ഡി ഇയും സ്വാഗത സംഘം ചെയർമാൻ കൺവീനറും കൂടിയായ മനോജ് മണിയൂരാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത്.

ജി എച്ച് എസ് എസ് പന്തലായനി അധ്യാപിക ഡോ. ദീപ്ന അരവിന്ദ്. എകോപനം സെന്റ്. മേരിസ് ഹയർ സെക്കണ്ടറി കൂടത്തായി അധ്യാപകൻ സുമേഷ് സി ജെയും, എം ജെ ഹയർ സെക്കണ്ടറി സ്കൂൾ ഏലറ്റിൻ എന്നിവരും ചേർന്നാണ്. സംഗീതത്തിന്റെ നിയന്ത്രണം ബി ടി എം ഹയർ സെക്കണ്ടറി തുറയൂർ അധ്യാപകൻ ആർ ശരത് എന്നിവരാണ്.

#ThudiThalam #ArtFestival #SakalaKalaravaMelam #Perampra

Next TV

Related Stories
Top Stories