#KozhikodeRevenueDistrictKalolsavam2023 | തിരശീലകൾ ഉയരുകയായി; പേരാമ്പ്രയ്ക്ക് ഇനി കലയുടെ രാപകലുകൾ

#KozhikodeRevenueDistrictKalolsavam2023 | തിരശീലകൾ ഉയരുകയായി; പേരാമ്പ്രയ്ക്ക് ഇനി കലയുടെ രാപകലുകൾ
Dec 5, 2023 06:16 AM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com)  ഇന്ന് രാവിലെ പതിനൊന്നിന് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസിൽ തിരികൊളുത്തുന്നതോടെ 19 വേദികളുടെ തിരശീലകൾ ഉയരുകയായി.

പേരാമ്പ്രയ്ക്ക് ഇനി കണ്ണിമ ചിമ്മാത്ത കലയുടെ രാപകലുകൾ. ആയിരക്കണക്കിന് സർ​ഗ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ തുടക്കമായിരുന്നു.

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലൊരുക്കിയ 21 വേദികളിലായി സ്റ്റേജിതര മത്സരങ്ങളാണ് നടന്നത്. ശേഷിക്കുന്ന രചനാ മത്സരങ്ങൾ ഇന്ന് പേരാമ്പ്ര എയുപിഎസിൽ ഒരുക്കിയ നാല് വേദികളിൽ നടക്കും.

ഇന്ന് മുതലാണ് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കുക. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിലായി 19 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്.

പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാമ്പ്ര, ബഡ്സ് സ്കൂൾ, ദാറുന്നുജും ആർട് ആന്റ് സയൻസ് കോളേജ്, എൻ.ഐ.എം എൽ.പി സ്കൂൾ, സെന്റ് ഫ്രാൻസിസ് ഇം​ഗ്ലീഷ് മീഡിയം ഹെെസ്കൂൾ, സികെജിഎം ​ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികൾ.

കലോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബർ അഞ്ചിന് രാവിലെ 11-മണിക്ക് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.

ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 309 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥിക‍ളാണ് കലോത്സവത്തിൽ പങ്കെടുക്കാനായി പേരാമ്പ്രയിലെത്തുന്നത്.

#KozhikodeRevenueDistrictKalolsavam2023 #curtains #rising #Perampra #now #days #nights #art

Next TV

Related Stories
Top Stories