സൈനികൻ എ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം

സൈനികൻ എ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം
Dec 15, 2021 05:19 PM | By Vyshnavy Rajan

തിരുവനന്തപുരം : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം. എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്‌മിക്ക് ജോലിയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നൽകും. പിതാവിന്‍റെ ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപ കൂടി നൽകാനും തീരുമാനമായെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്​. ദുരന്തത്തില്‍ ജീവനോടെ രക്ഷപ്പെട്ട ഒരേയൊരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍റെ മകനായ പ്രദീപ് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളിൽ പ്രദീപ് പങ്കെടുത്തിട്ടുണ്ട്. 2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന്‌ രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനവും പ്രദീപ് കാഴ്ചവെച്ചിരുന്നു.

ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കൾക്കുമൊപ്പം കോയമ്പത്തൂർ സൈനിക ക്വാർട്ടേഴ്സിലായിരുന്നു താമസം. അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്.

State Government Assistance to the Family of Soldier A Pradeep

Next TV

Related Stories
#arrest |പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ

Apr 16, 2024 12:30 PM

#arrest |പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ

സംശയം തോന്നിയതിനാൽ തൊഴുത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പീഡനം വിവരം...

Read More >>
#sabarimala |ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ്‍ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ

Apr 16, 2024 12:25 PM

#sabarimala |ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ്‍ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ

തുടർനടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ...

Read More >>
#arrest | സ്വര്‍ണക്കടത്ത്; ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട്ടിൽ പിടിയില്‍

Apr 16, 2024 12:15 PM

#arrest | സ്വര്‍ണക്കടത്ത്; ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട്ടിൽ പിടിയില്‍

മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ഗു​ണ്ടാ​സം​ഘം ക​ര​ണി സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ അ​ഷ്‌​ക​ര്‍ അ​ലി​യെ...

Read More >>
#wildelephant |മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

Apr 16, 2024 12:13 PM

#wildelephant |മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകാർക്കാണ് കേടുപാടുകൾ സംഭവിച്ചത്....

Read More >>
#Complaint | മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി

Apr 16, 2024 12:06 PM

#Complaint | മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി

കെഎസ്ആര്‍ടിസി എംഡി, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവരുടെ സാന്നിധ്യത്തിലണ് മന്ത്രി വാഹനം ഓടിച്ച് പരിശോധന...

Read More >>
#case |യു.ഡി.എഫ് തെരുവുനാടകത്തിന് നേരെയുള്ള ആക്രമണം; സി.പി.എം നേതാക്കൾക്കെതിര  കേസ്

Apr 16, 2024 11:42 AM

#case |യു.ഡി.എഫ് തെരുവുനാടകത്തിന് നേരെയുള്ള ആക്രമണം; സി.പി.എം നേതാക്കൾക്കെതിര കേസ്

യു.ഡി.എഫ് കലാസംഘത്തിന്റെ നേതൃത്വത്തില്‍ തെരുവുനാടകം നടക്കുന്നതിന്‍റെ ഇടയിലേക്ക് സി.പി.എം പ്രവർത്തകർ ഇരച്ചു...

Read More >>
Top Stories